KeralaLatest NewsNews

ന​ട്ട​പ്പാ​തി​ര​ക്ക്​ തെ​ങ്ങിന്റെ മ​ണ്ട​യി​ല്‍ ക​യ​റി യു​വാ​വിന്റെ ആ​ത്മ​ഹ​ത്യ​ഭീ​ഷ​ണി

ഭാ​ര്യ പി​ണ​ങ്ങി കൊ​ല്ല​ത്തേ​ക്ക്​ തി​രി​ച്ചി​രു​ന്നു. ബീ​ച്ച്‌​ ഫ​യ​ര്‍​ഫോ​ഴ്​​സ്​ ന​ട​ത്തി​യ അ​നു​ന​യ നീ​ക്കം വി​ജ​യി​ച്ചു.

കോ​ഴി​ക്കോ​ട്​: വെ​സ്​​റ്റ്​​ഹി​ല്‍ അ​ത്താ​ണി​ക്ക​ലി​ല്‍ അര്‍ധരാത്രി തെങ്ങിനു മുകളില്‍ യുവാവിന്റെ ആത്മഹത്യ​ഭീഷണി. ഭാ​ര്യ പി​ണ​ങ്ങി​പ്പോ​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ​ത്രെ​ തെ​ങ്ങി​ല്‍ ക​യ​റി താ​ഴേ​ക്ക്​​ ചാ​ടു​മെ​ന്ന്​ ഭീ​ഷ​ണി മുഴക്കിയത്​.

Read Also: ആറ് വയസ്സുകാരിയെ ഒന്നരവർഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയ ബന്ധു അറസ്റ്റിൽ

കൊ​ല്ലം സ്വ​ദേ​ശി മ​നോ​ജാ​ണ് ശ​നി​യാ​ഴ്​​ച രാ​ത്രി നാ​ട്ടു​കാ​രെ​യും പൊ​ലീ​സി​നെ​യും വട്ടം കറക്കിയത്​. അ​ത്താ​ണി​ക്ക​ല്‍ ആ​ശ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ന്‌ സ​മീ​പം ഇ​യാ​ള്‍ താ​മ​സി​ക്കു​ന്ന വാ​ട​ക​വീ​ടിന്റെ അ​ടു​ത്തു​ള്ള തെ​ങ്ങി​ലാ​ണ്‌ ക​യ​റി​യ​ത്‌. ഭാ​ര്യ പി​ണ​ങ്ങി കൊ​ല്ല​ത്തേ​ക്ക്​ തി​രി​ച്ചി​രു​ന്നു. ബീ​ച്ച്‌​ ഫ​യ​ര്‍​ഫോ​ഴ്​​സ്​ ന​ട​ത്തി​യ അ​നു​ന​യ നീ​ക്കം വി​ജ​യി​ച്ചു. രാ​ത്രി 12.30ഓ​ടെ യു​വാ​വ്​ താ​ഴെ​യി​റ​ങ്ങി. എ​ല​ത്തൂ​ര്‍ പൊ​ലീ​സും സ്​​ഥ​ല​ത്തെ​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button