KannurNattuvarthaLatest NewsKeralaNews

വനത്തിലേക്ക് ഓടിക്കയറിയ പത്തൊമ്പതുകാരനെ കാണാതായി: രാത്രി വൈകിയും ഉൾവനത്തിൽ തെരച്ചിൽ

കണ്ണൂര്‍: നാദാപുരം കണ്ണവം വനത്തിലെ പറക്കാട് ഭാഗത്ത് പത്തൊമ്പതുകാരനെ കാണാതായി. ഞായറാഴ് രാവിലെ രാവിലെ പത്തരയോടെ നടന്ന സംഭവത്തിൽ വിലങ്ങാട് അടുപ്പില്‍ കോളനിയിലെ ബാബുവിന്‍റെ മകന്‍ അര്‍ജുന്‍ ബാബുവിനെയാണ് കാണാതായത്.

മടാഞ്ചേരിയോട് ചേര്‍ന്ന കണ്ണവം വനത്തിലെ പറക്കാട് ഭാഗത്തേക്ക് അര്‍ജുന്‍ ഓടിപ്പോവുകയായിരുന്നു. പിന്നാലെ ബന്ധുക്കള്‍ പോയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. എട്ട് കിലോമീറ്ററോളം ഉള്‍വനത്തില്‍ രാത്രി വൈകിയും വനംവകുപ്പ് അധികൃതർ തെരച്ചില്‍ നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button