ThiruvananthapuramLatest NewsNews

മുല്ലപ്പെരിയാറിലെ മരംമുറിക്കൽ വനവകുപ്പും അറിയാതെ, മന്ത്രിയുടെ അനുമതിയില്ല

15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയെന്ന വാർത്ത പുറത്തു വന്നതോടെയാണ് മന്ത്രി വിവരം അറിയുന്നത്

തിരുവനന്തപുരം: മുല്ലപ്പെരിയാറിന് സമീപം ബേബി ഡാമിന്റെ പ്രദേശത്ത് മരം മുറിക്കാൻ തമിഴ്നാടിന് വനം വകുപ്പ് അനുമതി നൽകിയത് കേരളം അറിയാതെയെന്ന് റിപ്പോർട്ട്‌. 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയെന്ന വാർത്ത പുറത്തു വന്നതോടെയാണ് മന്ത്രി വിവരം അറിയുന്നത്.

Also Read : സിയാറ ലിയോണിൽ കൂട്ടിയിടിയെ തുടര്‍ന്ന് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചു: 99 പേര്‍ വെന്തുമരിച്ചു

വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഇതിനെ സംബന്ധിച്ചു റിപ്പോർട്ട്‌ തേടിയിട്ടുണ്ട്. 15 മരങ്ങൾ മുറിച്ചു മാറ്റാനാണ് അനുമതി. തമിഴ്നാട് ജലവിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കാണ് മരം മുറിച്ചുമാറ്റുന്നതിനുള്ള അനുമതി ലഭിച്ചുകൊണ്ടുള്ള സംസ്ഥാന വനംവകുപ്പിന്റെ അറിയിപ്പ് ഇന്നലെ ലഭിച്ചത്

മരങ്ങൾ മുറിക്കുന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയിലേക്കും പടിപടിയായി 152 അടിയിലേക്കും ഉയർത്താനുള്ള തമിഴ്നാടിന്റെ നീക്കത്തിന് ഒരു പടി കൂടി കടക്കാനായി. ബേബി ഡാമിന്റെ ബലപ്പെടുത്തൽ നീക്കങ്ങൾ തമിഴ്നാട് ഉടൻ ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button