KeralaLatest NewsNews

എഴുത്തുകാരൻ ജിതിൻ കെ ജേക്കബിന്റെ പിതാവ് വാഹനാപകടത്തിൽ മരണപ്പെട്ടു

രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ജിതിൻ കെ ജേക്കബിന്റെ പിതാവ് .കെ എം ജേക്കബ് അന്തരിച്ചു. വാഹനാപകടത്തെ തുടർന്നാണ് മരണം. ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന അദ്ദേഹത്തെ എതിർദിശയിൽ നിന്നും വന്ന വാഹനം ഇടിച്ചശേഷം നിർത്താതെ പോവുകയായിരുന്നു. നാഷണൽ ഹൈവേയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ നോക്കി ഇടിച്ച വാഹനം കണ്ടെത്താനാകുമെന്നാണ് പോലീസ് കരുതുന്നത്. സംസ്കാര കർമ്മങ്ങൾ ഇന്ന് 3 മണിക്ക് ആലപ്പുഴ കലവൂർ ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ വെച്ച് നടത്തുമെന്ന് കുടുംബക്കാർ അറിയിച്ചു. സിനിമാ – രാഷ്ട്രീയ – സമകാലീന വിഷയങ്ങളിലെല്ലാം തന്റേതായ നിലപാടുകളിൽ ഉറച്ച് നിൽക്കുകയും സോഷ്യൽ മീഡിയകൾ വഴി തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുകയും ചെയ്യുന്ന ജിതിന്റെ പിതാവാണ് അദ്ദേഹം.

 

shortlink

Related Articles

Post Your Comments


Back to top button