ThiruvananthapuramKeralaLatest NewsNews

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ ക്ലാസ്

നേരത്തെ ഈ മാസം 15 മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. നിശ്ചയിച്ചിരുന്നതിലും നേരത്തെ ക്ലാസുകള്‍ ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഇന്ന് ക്ലാസുകള്‍ തുടങ്ങുന്നത്. നേരത്തെ ഈ മാസം 15 മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.

Read Also : തിരുവനന്തപുരത്ത് പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി മാസങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍

വിദ്യാര്‍ത്ഥികളിലെ പഠന നേട്ടവും സാഹചര്യവും വിലയിരുത്താനുള്ള നാഷനല്‍ അച്ചീവ്‌മെന്റ് സര്‍വെ ഈ മാസം 12ന് നടക്കുന്ന സാഹചര്യത്തിലാണ് എട്ടാം ക്ലാസ് വേഗത്തില്‍ പുനരാരംഭിക്കുന്നത്. ഗണിതം, ഭാഷ, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളുമായി ബന്ധപ്പെടുത്തി പ്രധാനമായും മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിലാണ് സര്‍വെ നടത്തുന്നത്.

അതേസമയം ഒമ്പത്, പ്ലസ്‌വണ്‍ ക്ലാസുകള്‍ 15ന് തന്നെയാകും ആരംഭിക്കുക. സംസ്ഥാനത്ത് മറ്റുള്ള കുട്ടികള്‍ക്ക് നവംബര്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറന്ന് ക്ലാസുകള്‍ ആരംഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button