MollywoodLatest NewsKeralaNewsEntertainment

മമ്മൂട്ടിയും മോഹന്‍ലാലും അഹങ്കാരം കാണിച്ചാല്‍ ക്ഷമിച്ചെന്നിരിക്കും, പക്ഷെ നിന്നെ പോലുള്ളവർ കാണിച്ചാല്‍ ക്ഷമിക്കില്ലെടോ

'ഓരോ മറ്റവമ്മാര്‍ സിനിമയില്‍ അഭിനയിക്കാനെന്നു പറഞ്ഞു വരും കൊഞ്ഞാണമ്മാര്' എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്

കോഴിക്കോട്: ഒരു സിനിമയില്‍ അഭിയിക്കാന്‍ പോയപ്പോഴുണ്ടായ മോശം അനുഭവത്തെക്കുറിച്ചു പങ്കുവച്ചു മണികണ്ഠന്‍ പട്ടാമ്പി. മനോരമ ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തുന്നത്. സിനിമ മേഖലയിൽ പ്രസിദ്ധനായ ഒരാളാണ്. എല്ലാവര്‍ക്കും അറിയാവുന്നയാള്‍. അതുകൊണ്ട് തന്നെ ഇപ്പോള്‍ ആ പേര് പറയുന്നില്ലെന്നു താരം പറയുന്നു .

ഷൂട്ടിങ്ങിനായി തലേദിവസം തന്നെ കോഴിക്കോട് എത്തിയ ഞാന്‍ മെഡിക്കല്‍ കോളേജിന് അടുത്തുള്ള ഒരു ഹോട്ടലിലാണ് താമസിച്ചത്. രാവിലെ ലൊക്കേഷനില്‍ എത്തി മേക്കപ്പ്  കഴിഞ്ഞ് റെഡിയായി നില്‍ക്കുമ്ബോള്‍ സീന്‍ പറഞ്ഞു തരാന്‍ വേണ്ടി അസിസ്റ്റന്റ് ഡയറക്ടര്‍ വന്നപ്പോഴാണ് തിരക്കഥാകൃത്തിന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം ഉണ്ടായതെന്ന് മണികണ്ഠന്‍ വെളിപ്പെടുത്തുന്നു.

read also: വാർത്തയ്‌ക്ക് മുൻപ് ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടം കാണിക്കണം: വാർത്താ ചാനലുകൾക്ക് ഇമ്രാൻ ഖാന്റെ നിർദേശം

ഞാൻ സീന്‍ വായിച്ചുകൊണ്ടിരിക്കുമ്ബോള്‍ തൊട്ടപ്പുറത്ത് തിരക്കഥാകൃത്തിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. അപ്പോള്‍ പുള്ളി അവിടെ ഇരുന്ന് ആരാണ് ഈ മണികണ്ഠന്‍ എന്ന് വിളിച്ച്‌ ചോദിക്കുന്നുണ്ട്. അദ്ദേഹത്തിനെ എന്നെ അറിയാഞ്ഞിട്ടല്ല അങ്ങനെ ചെയ്തത്. ഞാന്‍ രാവിലെ അദ്ദേഹത്തിനെ കണ്ട് വിഷ് ചെയ്തതാണ്. എന്നിട്ടും അറിയാത്ത മാതിരി ചോദിക്കുകയാണ്. അപ്പോള്‍ ഞാനാണ് സര്‍ മണികണ്ഠന്‍ എന്ന് പറഞ്ഞ് തിരക്കഥാകൃത്ത് ഭക്ഷണം കഴിക്കുന്നിടത്തേക്ക് ചെന്നു.

അദ്ദേഹത്തിന്റ അടുത്ത് എത്തിയപ്പോള്‍ ഇയാള്‍ എപ്പോള്‍ വന്നു എന്നായി. ഇന്നലെ വന്നതും രാവിലെ സാറിനെ കണ്ട് വിഷ് ചെയ്തിരുന്നതായും പറഞ്ഞു. എന്നാല്‍ താന്‍ എന്നെ കണ്ടൊന്നുമില്ല. ഞാനാണ് ഈ പടത്തിന്റെ സ്ക്രിപ്റ്റ് റൈറ്റര്‍. നിങ്ങള്‍ പുതിയതായി വരുന്ന ആളുകള്‍ക്ക് ഇത്ര അഹങ്കാരം പാടില്ല എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മമ്മൂട്ടിയും മോഹന്‍ലാലും ദിലീപുമൊക്കെ അഹങ്കാരം കാണിച്ചാല്‍ ഞങ്ങള്‍ ക്ഷമിച്ചെന്നിരിക്കും. പക്ഷെ നിന്നെ പോലുള്ള പുതിയ ആളുകള്‍ അത് കാണിച്ചാല്‍ ക്ഷമിക്കില്ലെടോ എന്ന് പറഞ്ഞ് പുള്ളി തട്ടിക്കേറാന്‍ തുടങ്ങി.

അവിടം കൊണ്ടും അദ്ദേഹം നിര്‍ത്തിയില്ല. അസിസ്റ്റന്റ് ഡയറക്ടറെ വിളിച്ചു, ഇവന് ഞാന്‍ സ്ക്രിപ്റ്റ് പറഞ്ഞു കൊടുക്കാം എന്ന് പറഞ്ഞു. എന്നിട്ട് ഇവന്‍ അഭിനയിക്കുകയാണെങ്കില്‍ എന്റെ പടത്തില്‍ അഭിനയിച്ചാല്‍ മതി. അല്ലെങ്കില്‍ ഇവന്‍ അഭിനയിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് ഡയറക്ടര്‍ സ്ക്രിപ്റ്റ് അവിടെ വച്ച്‌ വേറെ വഴിക്ക് പോയി. പിന്നീട് ഭക്ഷണം കഴിച്ചതിന് ശേഷം എന്നെ തെറി പറഞ്ഞുകൊണ്ടാണ് അദ്ദേഹം വരുന്നത്.

‘ഓരോ മറ്റവമ്മാര്‍ സിനിമയില്‍ അഭിനയിക്കാനെന്നു പറഞ്ഞു വരും. കൊഞ്ഞാണമ്മാര്’ എന്നൊക്കെയാണ് അദ്ദേഹം വിളിച്ച്‌ പറയുന്നത്. അതുകേട്ട് ആളുകള്‍ കൂടി. കൂറെ ആളുകള്‍ ഉള്ള ഒരു സീനായിരുന്നു അപ്പോള്‍ അവിടെ ചിത്രീകരിച്ചുകൊണ്ടിരുന്നത്. ചെറിയൊരു സീനാണ് എനിക്ക് ഉള്ളത്. അത് ചെയ്താല്‍ എനിക്ക് 10000 രൂപ കിട്ടിയേക്കും. അതാണ് ഞാന്‍ ഓര്‍ത്തത്. എന്നാല്‍ അത് അയാള്‍ ഇല്ലാതാക്കി.

തലയില്‍ കയറാനൊക്കെ സമ്മിതിക്കാം. എന്നുവെച്ചാല്‍ അതിനു മുകളില്‍ കയറിയിരുന്ന് അപ്പിയിടാന്‍ സമ്മതിക്കില്ല. ഞാന്‍ നേരേ പോയി മേക്കപ്പ് അഴിച്ചു ഡ്രസ്സ്‌ ഊരി കൊടുത്തിട്ട് പുറത്തിറങ്ങി. സംവിധായകന്‍ അപ്പോള്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തോട് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ പുള്ളി കാര്യം അന്വേഷിക്കുകയും ഞാന്‍ നടന്ന സംഭവം പറയുകയും ചെയ്തു. ചീത്ത വിളി കേട്ട് അഭിനയിക്കാന്‍ എനിക്ക് അറിയില്ലെന്നും പറഞ്ഞ് ഇറങ്ങിപ്പോന്നുവെന്നും മണികണ്ഠന്‍ പട്ടാമ്പി പങ്കുവച്ചു

shortlink

Post Your Comments


Back to top button