ErnakulamKeralaNattuvarthaLatest NewsNewsCrime

ജോജുവിന്റെ കാര്‍ അടിച്ചു തകര്‍ത്ത സംഭവം: പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് കീഴടങ്ങിയേക്കും

സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ചക്രസ്തംഭന സമരത്തിന് പിന്നാലെ പ്രതികള്‍ കീഴടങ്ങുമെന്നാണ് വിവരം

കൊച്ചി: ഇന്ധനവില വര്‍ധനവിന്റെ ഭാഗമായി കോണ്‍ഗ്രസ് ദേശീയപാത ഉപരോധിക്കുന്നതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജിന്റെ വാഹനത്തിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്ത കേസില്‍ പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് കീഴടങ്ങിയേക്കും. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ചക്രസ്തംഭന സമരത്തിന് പിന്നാലെ പ്രതികള്‍ കീഴടങ്ങുമെന്നാണ് വിവരം.

Read Also : എംജി സര്‍വകലാശാലയിലെ ജാതി വിവേചനം: ദീപയുടെ സമരം പതിനൊന്നാം ദിവസത്തില്‍, പിന്നോട്ടില്ലെന്ന് ഗവേഷക

ജോജുവിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരം. വാഹനം തല്ലിത്തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് വാഹനം അടിച്ചു തകര്‍ത്തതെന്നാണ് എഫ്‌ഐആര്‍.

കഴിഞ്ഞ ദിവസം സംഭവത്തില്‍ കാക്കനാട് വാഴക്കാല കളപുരയ്ക്കല്‍ കെബി ഷെരീഫ് അറസ്റ്റിലായിരുന്നു. ഇതോടെ കേസില്‍ രണ്ടുപേരാണ് അറസ്റ്റിലായത്. നേരത്തെ കേണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫ് ആണ് അറസ്റ്റിലായത്. കല്ലുകൊണ്ട് ഇടിച്ചു കാറിന്റെ ഗ്ലാസ് പൊട്ടിക്കുക ആയിരുന്നുവെന്ന് ജോസഫ് പൊലീസിനോട് സമ്മതിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button