Latest NewsKeralaNews

ആവശ്യങ്ങൾ അംഗീകരിച്ചിട്ടും സമരവുമായി മുന്നോട്ട് പോകുന്നു: ഗവേഷക വിദ്യാർത്ഥിനിയുടെ സമരത്തിനെതിരെ പിന്നോക്ക ക്ഷേമ മന്ത്രി

തിരുവനന്തപുരം : എംജി സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയുടെ സമരത്തെ വിമർശിച്ച് പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. സർക്കാർ കൃത്യമായി ഇടപെട്ട് ആവശ്യങ്ങൾ അംഗീകരിച്ചിട്ടും സമരവുമായി വിദ്യാർത്ഥിനി മുന്നോട്ട് പോകുന്നതിന്‍റെ താല്‍പ്പര്യമെന്തെന്നും മന്ത്രി നിയമസഭയിൽ ചോദിച്ചു.

വിദ്യാർത്ഥിനിക്ക് ഗവേഷണം പൂര്‍ത്തിയാക്കാൻ സാധിക്കാത്തതില്‍ പല കാരണങ്ങളുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടി കെ രാധാകൃഷ്ണൻ സഭയിൽ പറഞ്ഞു. 2019 ൽ ഗവേഷണ കാലാവധി കഴിഞ്ഞതാണ്. എന്നാൽ ഇതിന് ശേഷവും ഗവേഷണം നടത്താൻ സർവകലാശാല അനുമതി നൽകി. ഇതിനിടെയാണ് അധ്യാപകൻ നന്ദകുമാറിനെതിരെ പരാതി വന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ ഇടപെട്ട് നന്ദകുമാറിനെ വകുപ്പില്‍ നിന്ന് നീക്കി. എന്നാല്‍ അധ്യാപകനെ പിരിച്ചുവിടണമെന്ന ദീപയുടെ ആവശ്യത്തില്‍ സര്‍വകലാശാല ചട്ടങ്ങള്‍ക്കനുസരിച്ചേ നടപടി എടുക്കാൻ സാധിക്കുവെന്നും മന്ത്രി പറഞ്ഞു.

Read Also  :  ലഖിംപൂര്‍ ഖേരി സംഭവം: അന്വേഷണം വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍, റിപ്പോര്‍ട്ടില്‍ പുതുതായി ഒന്നുമില്ലെന്ന് കോടതി

എംജി സര്‍വകലാശാലയില്‍ ജാതി വിവേചനം ആരോപിച്ചുള്ള ഗവേഷക വിദ്യാര്‍ത്ഥിയുടെ നിരാഹാര സമരം പ്രതിപക്ഷം ഏറ്റെടുത്തിരുന്നു. ജാതിപരമായ വിവേചനം നടന്നുവെന്ന് സർവകലാശാല തന്നെ കണ്ടെത്തി. അനുകൂലമായി കോടതി ഉത്തരവിട്ടിട്ടും സര്‍വകലാശാല നടപടി എടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button