KeralaLatest NewsNews

സ്വകാര്യ ബസ് പണിമുടക്ക് ജനജീവിതത്തെ ബാധിക്കില്ല, പകരം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ യാത്രാ ക്രമീകരണം ഏര്‍പ്പെടുത്തി കെഎസ്ആര്‍ടിസി. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു കൂടുതല്‍ ക്രമീകരണം ഏര്‍പ്പെടുത്താനാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം.

Read Also : തിയറ്ററിലെ ഭിത്തിക്കുള്ളില്‍ നഗ്നനായ യുവാവ് , കണ്ടെത്തിയത് കാമറയുടെ സഹായത്തോടെ

ഇതോടെ ഡോക്കിലുള്ള മുഴുവന്‍ ബസുകളുടെയും അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി സര്‍വീസിന് ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് വരുമാനം കുറഞ്ഞ ട്രിപ്പുകള്‍ സ്വകാര്യ ബസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളില്‍ മാറ്റി ക്രമീകരിക്കും. സ്വകാര്യ ബസുകള്‍ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി സ്പെഷ്യല്‍ സര്‍വീസ് നടത്തും. യൂണിറ്റുകള്‍ ലഭ്യമായ എല്ലാ ബസുകളും സര്‍വീസിന് ഉപയോഗിക്കണം. അധിക ട്രിപ്പുകള്‍ താത്ക്കാലികമായി ക്രമീകരിച്ചു ഓപ്പറേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button