KozhikodeKeralaNattuvarthaNews

ദമ്പതികളെ ബന്ദിയാക്കി മോഷണം: പ്രതി അറസ്റ്റിൽ

അ​ർ​ധ​രാ​ത്രി ജ​ന​ല​ഴി​ക​ൾ മു​റി​ച്ച്​ വീ​ട്ടി​ൽ ക​യ​റി ദ​മ്പ​തി​ക​ളെ ബ​ന്ദി​യാ​ക്കി​യ​ശേ​ഷം മ​ക​ളു​ടെ മു​ഖ​ത്ത്‌ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ്‌ സ്വ​ർ​ണം മോഷ്ടിക്കുകയായിരുന്നു

കോ​ഴി​ക്കോ​ട്‌: ദമ്പതികളെ ബന്ദിയാക്കി മോഷണം നടത്തിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ. ഒ​ള​വ​ണ്ണ ക​മ്പി​ളി​പ്പ​റ​മ്പ്‌ സ്വ​ദേ​ശി സ​ൽ​മാ​ൻ ഫാ​രി​സി​നെ​യാ​ണ്‌ (24) ടൗ​ൺ പൊ​ലീ​സ്‌ അ​റ​സ്​​റ്റ്​ ചെ​യ്‌​ത​ത്‌. അ​ർ​ധ​രാ​ത്രി ജ​ന​ല​ഴി​ക​ൾ മു​റി​ച്ച്​ വീ​ട്ടി​ൽ ക​യ​റി ദ​മ്പ​തി​ക​ളെ ബ​ന്ദി​യാ​ക്കി​യ​ശേ​ഷം മ​ക​ളു​ടെ മു​ഖ​ത്ത്‌ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ്‌ സ്വ​ർ​ണം മോഷ്ടിക്കുകയായിരുന്നു.

ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​ന്‌ അ​ർ​ധ​രാ​ത്രി​യാ​ണ്‌ സംഭവം. വ​ലി​യ​ങ്ങാ​ടി ഗ​ണ്ണി സ്‌​ട്രീ​റ്റ്​ ചാ​ക്കാ​രി​ട മു​ഷ്​​താ​ഖ്​ റോ​ഡി​ലെ പി.​എ ഹൗ​സ്​ വ​ള​പ്പി​ലു​ള്ള സ​ലാ​മിന്റെ വീ​ട്ടി​ൽ ആണ് മോഷണം നടന്നത്. ജ​ന​ലിന്റെ മ​ര​അ​ഴി​ക​ൾ മു​റി​ച്ചു​മാ​റ്റിയാണ് മോഷ്ടാവ് അകത്തു കടന്നത്. തുടർന്ന് സ​ലാ​മും ഭാ​ര്യ റാ​ബി​യ​യും ഉ​റ​ങ്ങി​യി​രു​ന്ന മു​റി ഷാ​ൾ ഉ​പ​യോ​ഗി​ച്ച്​ ​പൂ​ട്ടിയതിന് ശേഷം​ മു​ക​ൾ​നി​ല​യി​ലെ ആ​ളി​ല്ലാ​ത്ത മു​റി​യി​ലെ​ത്തി അ​ല​മാ​ര​യി​ൽ​ നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചി​ട്ടു. പി​ന്നീ​ട്​ താ​ഴെ നി​ല​യി​ലു​ള്ള സ​ലാ​മിന്റെ മ​ക​ൾ ആ​യി​ഷ​യു​ടെ മു​റി​യി​ലെ​ത്തി.

Read Also :സെപ്റ്റിക് ടാങ്കിൽ വീണ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

ശബ്ദം കേട്ട് ഉണർന്ന് ബ​ഹ​ളംവെച്ച ആ​യി​ഷ​യു​ടെ മു​ഖ​ത്ത്‌ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ്‌ ഒ​രു പ​വന്റെ സ്വ​ർ​ണ ബ്രേ​സ്​​ല​റ്റു​മാ​യി പ്ര​തി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ആ​യി​ഷ​യു​ടെ മാ​താ​പി​താ​ക്ക​ൾ ബ​ഹ​ളം​കേ​​ട്ടെ​ങ്കി​ലും ഷാ​ൾ ഇ​ട്ട്​ വാ​തി​ൽ കെ​ട്ടി​യ​തി​നാ​ൽ തു​റ​ക്കാ​നാ​യി​ല്ല.

അതേസമയം നി​ര​വ​ധി ക​ള​വു ​കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് സ​ൽ​മാ​ൻ ഫാ​രി​സെന്ന് പൊലീസ് പറഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​​ ചെ​യ്​​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button