Latest NewsNewsIndia

ഹജ്ജാബയെന്ന ഓറഞ്ച് വില്പനക്കാരൻ കണ്ട സ്വപ്നമാണ് ഗ്രാമത്തിൽ ഒരു സ്കൂൾ, തേടിയെത്തിയത് പത്മപുരസ്‌കാരം

1977 മുതൽ മംഗളൂരുവിൽ ഓറഞ്ച്​ വിൽപ്പന നടത്തുന്നയാളാണ്​ ഹരേകാല ഹജ്ജാബ

ന്യൂഡൽഹി: ഹജ്ജാബയുടെ ജീവിതകഥ ഏവർക്കും പ്രചോദനമേകുന്ന ഒന്നാണ്. എഴുതാനോ വായിക്കാനോ അറിയാത്ത ഹജ്ജാബ കണ്ട സ്വപ്‍നമായിരുന്നു ഗ്രാമത്തിലൊരു സ്കൂൾ. ഓറഞ്ച് വില്പനക്കാരനായ ഹജ്ജാബ ആ സ്വപ്നം സാക്ഷാത്കരിച്ചപ്പോൾ രാജ്യം പത്​മ പുരസ്​കാരം നൽകി ആദരിച്ചു.

66കാരന്‍റെ കഠിന പരിശ്രമത്തിന്​ രണ്ടാമത്തെ സിവിലിയൻ അവാർഡായ പത്​മ പുരസ്​കാരം രാജ്യതലസ്​ഥാനത്ത്​ നടന്ന ചടങ്ങിൽ ഇന്നലെ നടന്ന ചടങ്ങിൽ ഹജ്ജാബ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിൽനിന്ന്​ ഏറ്റുവാങ്ങി.

Also Read :  പെ​​ൺ​​കു​​ട്ടി​​ക​​ളോ​​ട് സം​​സാ​​രി​​ച്ചു: പണം ചോദിച്ച് ക്രൂരമർദ്ദനം, വിദ്യാർത്ഥിയെ റാഗിങ് ചെയ്ത 6 പേർ പിടിയിൽ

1977 മുതൽ മംഗളൂരുവിൽ ഓറഞ്ച്​ വിൽപ്പന നടത്തുന്നയാളാണ്​ ഹരേകാല ഹജ്ജാബ. എഴുത്തും വായനയും അറിയില്ല. ഓറഞ്ച് വാങ്ങാൻ എത്തിയ വിദേശി വില ചോദിച്ചപ്പോ പറയാൻ അറിയാതെ നിന്നു. ആ സംഭവമാണ് നാട്ടിൽ ഒരു സ്കൂൾ തുടങ്ങാൻ ഹജ്ജാബയ്ക്ക് പ്രേരണ ആകുന്നത്.

നാട്ടിലെ കുഞ്ഞുങ്ങൾക്ക്‌ വിദ്യാഭ്യാസം ലഭിക്കാൻ സ്കൂൾ തുടങ്ങാൻ ഹജ്ജാബ തീരുമാനിച്ചു.
രണ്ടു പതിറ്റാണ്ടിനിപ്പുറം സ്​കൂൾ നിർമിക്കുകയെന്ന സ്വപ്​നം ഹജ്ജാബ സാക്ഷാത്​കരിക്കുകയും ചെയ്​തു. 2000ത്തിലായിരുന്നു സ്​കൂളിന്‍റെ നിർമാണം. സഹായിച്ചത്​ അന്തരിച്ച മുൻ എം.എൽ.എ യു.ടി. ഫരീദും. 28 വിദ്യാർഥികളെവെച്ച്​ തുടങ്ങിയ സ്​കൂളിൽ ഇപ്പോൾ 175 വിദ്യാർഥികൾ പഠിക്കുന്നു. 10ാം ക്ലാസ്​ വരെയായി ഉയർത്തുകയും ചെയ്​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button