Latest NewsNewsInternational

‘അഫ്ഗാനിസ്ഥാനിലെ സാഹചര്യം പരിതാപകരം‘: ആംഗല മെർക്കൽ

ബെർലിൻ: അഫ്ഗാനിസ്ഥാനിലെ സാഹചര്യം പരിതാപകരമെന്ന് ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ. യുദ്ധം നാമാവശേഷമാക്കിയ രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ ശോചനീയമാണെന്നും അവർ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സാഹചര്യം ഇങ്ങനെയായി മാറിയത് വേദനാജനകമാണെന്നും അവർ പറഞ്ഞു.

Also Read:‘ഹലാല്‍ കശാപ്പ് മനുഷ്യത്വ വിരുദ്ധം’: നിരോധനം ഏർപ്പെടുത്തി ഗ്രീസ്

അഫ്ഗാനിസ്ഥാനിൽ സുസ്ഥിരമായ രാഷ്ട്രീയ വാഴ്ച ആഗ്രഹിക്കുകയാണ്. പെൺകുട്ടികൾക്ക് സ്കൂളുകളിൽ പോകാനും സ്ത്രീകൾക്ക് തങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കാനും സമാധാനത്തോടെ ജീവിക്കാനും കഴിയുന്ന ഒരു അവസ്ഥ അവിടെ ഉണ്ടാകണമെന്നും അവർ പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ നിന്നും ജർമ്മൻ സ്വദേശികളെ മാത്രമല്ല, രാജ്യം വിടാൻ ആഗ്രഹിച്ച ജർമ്മൻ കമ്പനികളിലെ ജോലിക്കാരെയും തങ്ങൾ സഹായിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ ഇനി വരാനിരിക്കുന്നത് ആശങ്കയുടെ നാളുകളാണ്. വിദ്യാഭ്യാസം ഇല്ലാത്ത അവസ്ഥ വരുമ്പോൾ ശൈശവ വിവാഹം ഉൾപ്പെടെയുള്ള തിന്മകൾ വർദ്ധിക്കുമെന്നും അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

ദാരിദ്ര്യവും വിദ്യാഭ്യാസം ഇല്ലായ്മയും ഒരേ പോലെ അഫ്ഗാനെ പ്രഹരമേൽപ്പിക്കും. ഭക്ഷണത്തിന് വേണ്ടി മാതാപിതാക്കൾ പെൺകുഞ്ഞുങ്ങളെ വിൽക്കുന്ന അവസ്ഥയെക്കുറിച്ച് വാർത്തകൾ വന്നതും ആംഗല മെർക്കൽ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button