Latest NewsNewsIndia

ജാതിമതഭേദമന്യേ 25,000ത്തോളം അജ്ഞാത മൃതദേഹങ്ങൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്തു: പത്മശ്രീ ഏറ്റുവാങ്ങി ഷെരീഫ് ചാച്ച

അയോദ്ധ്യ: അവകാശികളില്ലാത്ത അജ്ഞാതരായ 25,000 പേരുടെ മൃതദേഹങ്ങൾക്ക് അന്ത്യകർമങ്ങൾ നിർവഹിച്ച മുഹമ്മദ് ഷെരീഫിനെ തേടി ഒടുവിൽ അംഗീകാരം. അയോദ്ധ്യക്കാരുടെ സ്വന്തം ഷെരീഫ് ചാച്ച എന്ന് അറിയപ്പെടുന്ന മുഹമ്മദ് ഷെരീഫിന് 2020 ലാണ് പത്മശ്രീ ലഭിക്കുന്നത്. കോവിഡ് സാഹചര്യത്തെ തുടർന്ന് മാറ്റി വെച്ച ചടങ്ങ് കഴിഞ്ഞ ദിവസമാണ് നടത്തിയത്. ഇന്നലെ രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും അദ്ദേഹം പത്മശ്രീ ഏറ്റുവാങ്ങി. ഷെരീഫ് ചാച്ച എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം സൈക്കിൾ മെക്കാനിക്കായി ജോലി ചെയ്തുവരികയാണ്.

1992-ൽ സുൽത്താൻപൂരിലേക്കുള്ള യാത്രയ്ക്കിടെ സ്വന്തം മകൻ റയീസ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഷെരീഫ് സാമൂഹ്യസേവനം ആരംഭിച്ചത്. കെമിസ്റ്റ് ആയി ജോലി ചെയ്തിരുന്ന റായിസ് തന്റെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്‌ക്കിടെയാണ് കൊല്ലപ്പെട്ടത്. മകന്റെ മൃതദേഹം റെയിൽവേ ട്രാക്കുകൾക്ക് സമീപം ആരും തിരിച്ചറിയപ്പെടാതെ കിടന്നിരുന്നു. മൃതദേഹം നായ്‌ക്കൾ കടിച്ച് കീറി വികൃതമാക്കിയിരുന്നു. തന്റെ മകന് ഉണ്ടായ ദാരുണസംഭവമാണ് അദ്ദേഹത്തെ ഇത്തരത്തിൽ ഒരു പ്രവൃത്തിയിലേക്ക് നയിച്ചത്.

Also Read:മുംബൈയിൽ കെട്ടിടം തകർന്ന് വീണു: നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

ബോളിവുഡ് നടൻ ആമിർ ഖാൻ അവതാരകനായ സത്യമേവ ജയതേ എന്ന ടിവി ഷോയിൽ പങ്കെടുത്തതോടെയാണ് ഷെരീഫ് പ്രശസ്തനായത്. ജാതിമതഭേദന്യേ മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും മൃതദേഹങ്ങൾക്കൊപ്പം സിഖ്, ക്രിസ്ത്യൻ മതവിഭാഗത്തിൽ പെട്ടവരുടെയും മൃതദേഹങ്ങൾ ഷരീഫ് ചാച്ച സംസ്കരിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മോർച്ചറികളിലും കയറിയിറങ്ങി തിരിച്ചറിയപ്പെടാത്ത അഞ്ജാതരായ മൃതദേഹങ്ങൾ ഏറ്റെടുത്ത് അന്ത്യകർമങ്ങൾ ചെയ്യുകയാണ് ചാച്ചയുടെ രീതി. 72 മണിക്കൂറിനുള്ളിൽ അവകാശികൾ വന്നില്ലെങ്കിൽ പോലീസ് ഉദ്യോഗസ്ഥർ ആ മൃതദേഹം ഷെരീഫിന് കൈമാറും. പ്രതിഫലേച്ഛയില്ലാതെ ചെയ്യുന്ന ഈ സേവനത്തിനാണ് രാഷ്‌ട്രം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചത്. 25,000ത്തിലധികം മൃതദേഹങ്ങൾ ഇത്തരത്തിൽ സംസ്‌കരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button