MalappuramKeralaNattuvarthaNews

ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു : ആറ് അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക്

തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം

മലപ്പുറം: താമസസ്ഥലത്തെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് അന്യ സംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു. ആറുപേർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ട് പേരുടെ പരുക്ക് ഗുരുതരമാണ്. വളാഞ്ചേരി കിഴക്കേകര റോഡില്‍ വാടക കെട്ടിടത്തില്‍ താമസിക്കുന്ന കൊല്‍ക്കത്ത മുര്‍ഷിദാബാദ് സ്വദേശികളായ ഷെന്തു ഷൈക്ക് (30), മഷീദുല്‍ഷൈക്ക്, ഷഹീല്‍ (27), ഇീറാന്‍ (48), വീര്‍വല്‍ അസ്ലം (30), ഗോപ്രോകുല്‍ (30) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം. അപകടം നടന്നയുടനെ പരുക്കേറ്റവരെ നാട്ടുകാര്‍ വളാഞ്ചേരി സി എച്ച്‌ ആശുപത്രിയിലെത്തിച്ചു. എന്നാൽ പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പിന്നീട് മാറ്റുകയായിരുന്നു.

Read Also: മയക്കുമരുന്ന് വില്പന, വധശ്രമടക്കം നിരവധി കേസുകൾ : ഉളിയത്തടുക്ക സ്വദേശിക്കെതിരെ കാപ്പ ചുമത്തി

അതേസമയം, വ്യത്യസ്ത സാഹചര്യത്തിൽ ചാവക്കാട് യുവതിയെ വീട്ടിൽ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ചാവക്കാട് എടക്കഴിയൂർ നാലാംകല്ല് വാക്കയിൽ വീട്ടിൽ ഷക്കീലയെയാണ്(32) തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്കാണ് സംഭവം. യുവതി ദേഹത്ത് സ്വയം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം ചാവക്കാട് ഹയാത്ത് ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചത്. പിന്നീട് തൃശൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button