KasargodKeralaNattuvarthaLatest NewsNews

മയക്കുമരുന്ന് വില്പന, വധശ്രമടക്കം നിരവധി കേസുകൾ : ഉളിയത്തടുക്ക സ്വദേശിക്കെതിരെ കാപ്പ ചുമത്തി

കാസര്‍ഗോഡ്, വിദ്യാനഗര്‍, ബദിയഡുക്ക, കുമ്പള പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍

കാസര്‍​ഗോഡ് : മയക്കുമരുന്ന് വില്പന, വധശ്രമം, തട്ടിക്കൊണ്ടു പോകല്‍ ഉള്‍പ്പെടെ നിരവധി കേസുകളിൽ പ്രതിയായ കാസര്‍ഗോഡ് ഉളിയത്തടുക്ക സ്വദേശി ഇ കെ അബ്ദുല്‍ സമദാനി എന്ന അബ്ദുല്‍ സമദിനെതിരെ കാപ്പ ചുമത്തി. കാസര്‍ഗോഡ്, വിദ്യാനഗര്‍, ബദിയഡുക്ക, കുമ്പള പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.

അബ്ദുല്‍ സമദാനി നിലവിൽ മയക്കുമരുന്ന് കേസില്‍ ആറ് മാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. മയക്കു മരുന്ന് കേസ് ഉള്‍പ്പെടെ ഒന്നില്‍ കൂടുതല്‍ കേസുകളില്‍ പ്രതിയാവുന്ന മുഴുവന്‍ ക്രിമിനലുകള്‍ക്കെതിരെ വരും ദിവസങ്ങളില്‍ കാപ്പ പ്രകാരം നടപടി സ്വീകരിക്കാന്‍ നിർദ്ദേശം നല്‍കുമെന്ന് കാസർ​ഗോഡ് ഡിവൈഎസ്പി ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

Read Also : കണ്ണൂരില്‍ 133 കിലോ ചന്ദനവുമായി മൂന്നുപേർ അറസ്റ്റിൽ

സമാനമായി മണ്ണഞ്ചേരി പഞ്ചായത്ത്‌ 14-ാം വാര്‍ഡില്‍ നോര്‍ത്താര്യാട്‌ എട്ടുകണ്ടം കോളനിയില്‍ കണ്ണനെ(മാട്ടകണ്ണന്‍-30)യും കാപ്പ നിയമപ്രകാരം അറസ്‌റ്റ്‌ ചെയ്‌തിരുന്നു. മണ്ണഞ്ചേരി പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ താമസക്കാരനും കൊലപാതകം, വധശ്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയുമാണ് ഇയാൾ.

നിരവധി കേസുകളില്‍ പ്രതിയാണ് ഇയാൾ. മാത്രമല്ല സ്‌ഥലത്ത്‌ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തിരുന്നു. ഇതിനെ തുടര്‍ന്ന്‌ ഇയാള്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടി സ്വീകരിക്കുന്നതിനായി ജില്ലാ പോലീസ്‌ മേധാവി റിപ്പോര്‍ട്ട്‌ തയാറാക്കി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ കലക്‌ടര്‍ ആണ് കരുതല്‍ തടങ്കല്‍ ഉത്തരവ്‌ പുറപ്പെടുവിച്ചത്.

കടവന്ത്രയില്‍ നിന്ന് എറണാകുളം സിറ്റി പോലീസിന്റെ സഹായത്തോടുകൂടി ഇന്നലെ പുലര്‍ച്ചെയാണ്‌ ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്‌. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക്‌ മാറ്റുമെന്ന്‌ ജില്ലാപോലീസ്‌ മേധാവി ജി. ജയ്‌ദേവ്‌ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button