KeralaLatest NewsIndia

ഇരട്ടസഹോദരികൾ ഉൾപ്പെടെ കാണാതായ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥികളെ കണ്ടെത്തി, കണ്ടെത്തിയത് തമിഴ്‌നാട്ടിൽ നിന്ന്

ഇവരുടെ പക്കൽ നിന്നും 9,100 രൂപയും 40,000 രൂപ വിലവരുന്ന ആഭരണങ്ങളും കണ്ടെത്തി.

പാലക്കാട് : ആലത്തൂരിൽ ഒൻപതാംക്ലാസ് വിദ്യാർത്ഥികളായ ഇരട്ട സഹോദരിമാർ വീടുവിട്ടറിങ്ങിയത് കാമുകൻമാർക്കൊപ്പം ജീവിക്കാൻ. പ്രണയം വീട്ടുകാർ നിരസിച്ചതോടെയാണ് വീടുവിട്ട് ഇറങ്ങിയത് എന്നാണ് കുട്ടികൾ സിആർപിഎഫിന് നൽകിയ മൊഴി. തങ്ങൾ പരസ്പരം ഇഷ്ടത്തിലാണെന്ന് കുട്ടികൾ പറയുന്നു. എന്നാൽ തങ്ങളുടെ ബന്ധം വീട്ടുകാർ ശക്തമായി എതിർത്തു.

ഇതോടെ ഒന്നിച്ച് ജീവിക്കാനായി വീടുവിട്ടിറങ്ങുകയായിരുന്നുവെന്നും കുട്ടികൾ സിആർപിഎഫിന് മൊഴി നൽകി. ഇവരുടെ പക്കൽ നിന്നും 9,100 രൂപയും 40,000 രൂപ വിലവരുന്ന ആഭരണങ്ങളും കണ്ടെത്തി. കഴിഞ്ഞ ആഴ്ച വീടുവിട്ടിറങ്ങിയ വിദ്യാർത്ഥികളെ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു കണ്ടെത്തിയത്.കഴിഞ്ഞ ബുധനാഴ്ചയാണ് സഹപാഠികളായ നാല് പേരെയും കാണാതായത്.

പോലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥികൾ കുട്ടികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി വ്യക്തമായിരുന്നു. ഇതേ തുടർന്ന് തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വിദ്യാർത്ഥികളെ കണ്ടെത്തിയത്.

shortlink

Post Your Comments


Back to top button