KeralaMollywoodLatest NewsNewsEntertainment

‘ഫോണ്‍ വിളിച്ചാല്‍ എടുക്കുമോ ചേട്ടാ’ ട്രോളിനു മറുപടിയുമായി മുകേഷ്

ഈ ട്രോളിനു കൃത്യമായ മറുപടി തന്നെ മുകേഷ് നല്‍കി

നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ മുകേഷിന്റെ ചില ഫോൺ സംഭാഷണങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ മുകേഷ് സോഷ്യല്‍ മീഡിയയില്‍ ഒരു കമന്റിന് നല്‍കിയ മറുപടിയാണ് ചർച്ച.

തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിനും അനുഷയ്ക്കും വിവാഹ മംഗളാശംസകള്‍ അറിയിച്ചുകൊണ്ട് മുകേഷ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ ‘ഫോണ്‍ വിളിച്ചാല്‍ എടുക്കുമോ ചേട്ടാ’ എന്ന് ചോദിച്ചു ഒരാൾ എത്തി. ഈ ട്രോളിനു കൃത്യമായ മറുപടി തന്നെ മുകേഷ് നല്‍കി. ‘എടുക്കുന്നതാണല്ലോ പ്രശ്നം’ എന്നായിരുന്നു മുകേഷിന്റെ മറുപടി. കൂടെ പൊട്ടിച്ചിരിയ്ക്കുന്ന ഒരു ഇമോജിയും താരം പങ്കുവെച്ചു. കമന്റ് ഇട്ടയാളെ വിമര്‍ശിച്ചു കൊണ്ടുള്ള മറുപടികളും ട്രോളുകളുമാണ് ഇപ്പോള്‍ വരുന്നത്.

shortlink

Related Articles

Post Your Comments


Back to top button