Latest NewsNewsInternationalGulf

ഇറാഖ് പ്രധാനമന്ത്രിക്കെതിരായ ഡ്രോൺ ആക്രമണം: അപലപിച്ച് യുഎൻ

"ഏത് തരത്തിലുള്ള ഭീകരവാദവും ക്രിമിനൽ കുറ്റവും നീതീകരണം ഇല്ലാത്തതുമാണ്"

ന്യൂയോർക്ക്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിക്കെതിരായ ഡ്രോൺ ആക്രമണത്തെ ഐക്യരാഷ്ട്ര രക്ഷാസമിതി അപലപിച്ചു. പ്രധാനമന്ത്രിക്കെതിരായ ആക്രമണത്തെ രക്ഷാസമിതി ശക്തമായി അപലപിക്കുന്നതായി പ്രസ്താവനയിൽ വ്യക്തമാക്കി. കാദിമിക്ക് പരിക്ക് പറ്റാത്തത് ആശ്വാസകരമാണെന്നും പ്രസ്താവനയിൽ പറയുന്നു.

Also Read:ഇന്ന് സ്കന്ദഷഷ്ഠി: സുബ്രഹ്മണ്യ പ്രീതിക്കായി ഭക്തർ വ്രതമെടുക്കുന്ന പുണ്യദിനം

ഐക്യരാഷ്ട്ര സഭയിലെ അംഗരാജ്യങ്ങൾ ഇറാഖിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും ജനാധിപത്യപരമായ നിലനിൽപ്പിനും ഉന്നമനത്തിനും എല്ലാ തരത്തിലുമുള്ള പിന്തുണയും പ്രഖ്യാപിക്കുകയാണ്. ഭീകരവാദം എല്ലാ അർത്ഥത്തിലും രൂപത്തിലും ലോകസമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുകയാണ്. ഇതിൽ അംഗരാജ്യങ്ങൾ ശക്തമായ നിലപാട് വ്യക്തമാക്കുകയാണെന്നും പ്രസ്താവനയിൽ വിശദീകരിക്കുന്നു.

Also Read:ഭാരതത്തിലെ പന്ത്രണ്ടുജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നായ രാമേശ്വരം പാപമോചനത്തിനും മോക്ഷപ്രാപ്തിക്കും പരിഹാരം

ഏത് തരത്തിലുള്ള ഭീകരവാദവും ക്രിമിനൽ കുറ്റവും നീതീകരണം ഇല്ലാത്തതുമാണ്. അതിന് പിന്നിലുള്ള ചേതോവികാരം എന്ത് തന്നെ ആയാലും അത് എവിടെ, എപ്പോൾ, ആര് ചെയ്താലും തെറ്റ് തന്നെയാണെന്നും പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കാദിമിയുടെ വിടിന് നേർക്ക് വ്യോമാക്രമണം നടന്നത്. ആക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button