CricketLatest NewsNewsIndia

കോഹ്ലിയുടെ കുഞ്ഞിനുനേരെ ബലാത്സംഗ ഭീഷണി: 23 കാരനായ സോഫ്റ്റ് വെയർ എൻജിനീയർ അറസ്റ്റിൽ

ട്വൻറി-20 ലോകകപ്പിൽ പാകിസ്താനോട് പരാജയപ്പെട്ടതിനു പിന്നാലെയാണ്‌ വിരാട് കോഹ്ലിയുടെ മകളെക്കെതിരെ ഇയാൾ ഭീഷണി മുഴക്കിയത്.

ഹൈദരാബാദ്: വിരാട് കോഹ്ലിയുടെ മകളെ മാനഭംഗപ്പെടുത്തുമെന്ന് ഓൺലൈനിൽ ഭീഷണി മുഴക്കിയ കേസിൽ സോഫ്റ്റ് വെയർ എൻജിനീയർ അറസ്റ്റിലായി. ട്വൻറി-20 ലോകകപ്പിൽ പാകിസ്താനോട് പരാജയപ്പെട്ടതിനു പിന്നാലെയാണ്‌ വിരാട് കോഹ്ലിയുടെ മകളെക്കെതിരെ ഇയാൾ ഭീഷണി മുഴക്കിയത്.

Also Read : ന്യൂസിലാൻഡിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു: പ്രതിഷേധങ്ങൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കിയെന്ന് ഒരു വിഭാഗം

പ്രതിയായ 23കാരൻ രാംനാഗേഷ് അലിബത്തിനിയെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്ത്. തെലുങ്കാന സ്വദേശിയാണ്‌. കോഹ്ലിയുടെയും അനുഷ്കയുടെയും ഒമ്പതു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെതിരെ ഇത്തരത്തിൽ ഭീഷണി മുഴക്കിയതിന് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. സംഭവത്തിൽ ഇടപെട്ട ഡൽഹി വനിത കമീഷൻ, ഡൽഹി പൊലീസിന് നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫുഡ് ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന രാംനാഗേഷ് പി.എച്ച്.ഡി പഠനത്തിനായി അടുത്തിടെ ജോലി ഉപേക്ഷിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button