AlappuzhaNattuvarthaLatest NewsKeralaNews

‘പാവം ഒന്നും അറിയുന്നില്ല, ആരും അറിയിക്കുന്നുമില്ല’

ആലപ്പുഴ: സംസ്ഥാനത്ത് നടക്കുന്ന ഗുരുതര ക്രമക്കേടുകളെ കുറിച്ചും, അഴിമതിയെക്കുറിച്ചും മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും അറിവില്ല എന്ന് പറയുന്നതിനെതിരെ പരിഹാസവുമായി സംവിധായകൻ ജോൺ ഡിറ്റോ രംഗത്ത്.

മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിന് വേണ്ടി മരം മുറിക്കുന്നതിനായി തമിഴ്‌നാടിന് അനുമതി നൽകിയ സംഭവം കേരളത്തിലെ മന്ത്രിമാർ അറിഞ്ഞിരുന്നില്ല. മരം മുറിക്കാൻ അനുമതി നൽകിയതിൽ നന്ദി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേരള മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ലഭിച്ചപ്പോഴാണ് കേരളത്തിലെ മന്ത്രിമാർ വിവരം അറിഞ്ഞതെന്നാണ് വെളിപ്പെടുത്തൽ.

ഇത്തരത്തിൽ കേരളത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ മുഖ്യമന്ത്രിയെ അറിയിക്കണേ എന്നും പാവം ഒന്നും അറിയുന്നില്ലെന്നും ആരും അറിയിക്കുന്നുമില്ലെന്നും ജോൺ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു.

ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഫേസ്ബുക്കിലെ പരസ്യം കണ്ട് 299 രൂപ വിലയുള്ള ചുരിദാർ ഓൺലൈൻ വഴി ബുക്ക് ചെയ്തു: യുവതിക്ക് നഷ്ടമായത് 1,00,299 രൂപ

പ്രിയപ്പെട്ട IAS ഉദ്യോഗസ്ഥരെ, പോലീസുകാരെ , മാധ്യമ പ്രവർത്തകരെ, കർണ്ണാക, തമിഴ് നാട്, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ, സ്കൂൾ വിദ്യാർത്ഥികളെ
കർഷകത്തൊഴിലാളികളെ, ദയവായി നിങ്ങൾക്ക് കേരളത്തെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടൻ തന്നെ നമ്മുടെ പ്രിയ മുഖ്യമന്ത്രിയെ അറിയിക്കണേ, പാവം ഒന്നും അറിയുന്നില്ല. ആരും അറിയിക്കുന്നുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button