KeralaLatest NewsNews

ലക്ഷ്മണിന്റെ സസ്പെന്‍ഷന്‍ വെറും പ്രഹസനം: ബഹറയ്ക്കെതിരെയും നടപടി വേണമെന്ന് ഉണ്ണിത്താൻ

പുരാവസ്തുക്കള്‍ വില്‍ക്കാന്‍ ഐജി ലക്ഷ്മണ്‍ ഇടനില നിന്നതിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്.

തിരുവനന്തപുരം: ഐജി ലക്ഷ്മണിന്റെ സസ്പെന്‍ഷന്‍ വെറും പ്രഹസനം മാത്രമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഐജിക്കെതിരെ നടപടിയെടുത്ത് തടിതപ്പാനാണ് ശ്രമം. മുന്‍ ഡി.ജി.പി ലോക്നാഥ് ബഹറയ്ക്കെതിരെയും നടപടി വേണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

അതേസമയം പുരാവസ്തു തട്ടിപ്പില്‍ ഐജി ലക്ഷ്മണിന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. പുരാവസ്തുക്കള്‍ വില്‍ക്കാന്‍ ഐജി ലക്ഷ്മണ്‍ ഇടനില നിന്നതിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ആന്ധ്ര സ്വദേശിനിയായ യുവതിയെ ലക്ഷ്മണ്‍ ആണ് മോന്‍സന് പരിചയപ്പെടുത്തിയത്.

Read Also: മുല്ലപ്പെരിയാറിൽ റൂൾ കർവ് പുനഃപരിശോധിക്കണം: കേരളത്തിന്റെ ആവശ്യത്തെ എതിർത്ത് തമിഴ്‌നാട്

എന്നാൽ പൊലീസ് ക്ലബില്‍ മൂന്നുപേരും കൂടിക്കാഴ്ച നടത്തിയതിനും തെളിവുകളുണ്ട്. ഇടപാടുകള്‍ വിശദീകരിക്കുന്ന വാട്സാപ്പ് ചാറ്റുകളും, ചിത്രങ്ങളും മനോരമ ന്യൂസിന് ലഭിച്ചു. ബൈബിള്‍, ഖുര്‍ ആന്‍, ഗണേശവിഗ്രഹം, രത്നങ്ങള്‍ എന്നിവയാണ് വില്‍ക്കാന്‍ ശ്രമിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button