KeralaLatest NewsNewsIndia

യുഎഇ സന്ദർശനത്തിന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കേന്ദ്രം യാത്രാനുമതി നൽകിയില്ല: പ്രതിഷേധവുമായി പി.രാജീവ്

തിരുവനന്തപുരം: യുഎഇ സന്ദർശനത്തിന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കേന്ദ്രം യാത്രാനുമതി നിഷേധിച്ച സംഭവത്തിൽ പ്രതിഷേധവുമായി മന്ത്രി പി രാജീവ്. ദുബായിൽ നടക്കുന്ന വേൾഡ് എക്സ്പോയുടെ ഒരുക്കങ്ങൾക്കായി യു. എ.ഇ സന്ദർശിക്കുന്നതിന് വേണ്ടിയാണ് അനുമതി ചോദിച്ചതെന്നും എന്നാൽ ഇത് നിഷേധിച്ച നടപടി ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, ഡയറക്ടർ എസ്. ഹരികിഷോർ എന്നിവർക്കാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചത്. എക്സ്പോയിലെ കേരള പവലിയൻ സജ്ജമാക്കുന്നതിനും മുന്നൊരുക്ക പ്രവർത്തനങ്ങൾക്കുമായി നവംബർ 10 മുതൽ 12 വരെ ദുബായ് സന്ദർശിക്കാനാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യാത്രാനുമതി തേടിയത്. എന്നാൽ ഈ തീയതികളിൽ സന്ദർശനാനുമതി നൽകാനാകില്ലെന്നും ആവശ്യമെങ്കിൽ ഡിസംബർ ആദ്യവാരം സന്ദർശിക്കാമെന്നുമാണ് മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്. ഇതിനെതിരെയാണ് പി രാജീവ് രംഗത്ത് വന്നത്.

Also Read:‘നിനക്കും പേപ്പട്ടിക്കും ഒരേ വിധിയാ, നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’: ജോജുവിന് നേരെ കൊലവിളിയുമായി യൂത്ത് കോണ്‍ഗ്രസ്

കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വാണിജ്യ വ്യവസായ മന്ത്രാലയവും ചേർന്നാണ് വേൾഡ് എക്സ്പോ സംഘടിപ്പിക്കുന്നത്. ഡിസംബർ 24 മുതൽ ജനുവരി 6 വരെയാണ് കേരള പവലിയൻ ഒരുക്കുന്നത്. കേരളത്തിന്റെ വ്യവസായ, ടൂറിസം സാധ്യതകൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണിതെന്നും എക്സ്പോ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയും പ്രാരംഭ പ്രവർത്തനങ്ങൾക്ക് വകുപ്പ് മേധാവികളെ അയക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇപ്പോഴത്തെ ഈ തീരുമാനം പ്രതിഷേധാർഹമാണെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button