UAELatest NewsNewsInternationalGulf

ആഗോള വിദ്യാഭ്യാസ സൂചിക: യു എ ഇയെ ഒന്നാമത് എത്തിച്ചത് ഈ ഘടകങ്ങൾ

അബുദാബി: ആഗോള വിദ്യാഭ്യാസ സൂചികയിൽ യു എ ഇ ഒന്നാമത്. നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലുള്ള ആഗോള സൂചികയിലാണ് യു എ ഇ ഒന്നാമത് എത്തിയത്. വേൾഡ് ഇക്കോണമിക് ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ട്, പ്രൈമറി എജ്യുക്കേഷൻ എൻറോൾമെന്റ് ആൻഡ് ലിറ്ററസി ഇൻഡക്സ്, ഐഎംഡി രാജ്യാന്തര വിദ്യാർഥി സൂചിക എന്നിവയിലാണ് യുഎഇ ഒന്നാം സ്ഥാനത്ത് എത്തിയത്.

Also Read:യു എ ഇയിൽ കനത്ത മഴ: വടക്കൻ എമിറേറ്റുകളിൽ ആലിപ്പഴം പൊഴിഞ്ഞു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യൂണിവേഴ്സിറ്റി, കോഡിങ് സ്കൂൾ, ഇന്റർനെറ്റ് ഓഫ് തിങ്സ്, ഓഗ്മെന്റ് റിയാലിറ്റി, സ്പേസ് ടെക്നോളജി തുടങ്ങി നവീന വിദ്യാഭ്യാസ രംഗത്തെ എല്ലാ മേഖലകളിലും മികച്ച സംവിധാനം ഒരുക്കിയാണ് യു എ ഇ ആഗോള വിദ്യാഭ്യാസ രംഗത്ത് കുതിപ്പ് തുടരുന്നത്.രാജ്യത്തെ പൊതുവിദ്യാലയങ്ങളിൽ എല്ലാ പൗരന്മാർക്കും സൗജന്യ വിദ്യാഭ്യാസം നൽകുന്നതിനൊപ്പം 6 മുതൽ 18 വയസ്സ് വരെ വിദ്യാഭ്യാസം നിർബന്ധമാക്കിയതും നേട്ടമായി.

എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കുക, താൽപര്യമുള്ളവർക്ക് ആജീവനാന്ത പഠന അവസരങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങി വിദ്യാഭ്യാസ രംഗത്തെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തിയതും രാജ്യാന്തര സൂചികയിൽ മികച്ച സ്ഥാനം നേടിയെടുക്കാൻ യു എ ഇയെ സഹായിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button