ThiruvananthapuramKeralaNattuvarthaLatest NewsIndiaNews

മണവാട്ടി ബീവി വിമൻസ് കോളേജ് ഉദ്ഘാടനത്തിന് ഉണ്ണിത്താൻ: ഇതിൽ വനിതകളെ കാണിക്കുന്നവർക്ക് 1 ഗ്രാം തങ്കമെന്ന് ട്രോൾ

കാസറഗോഡ്: മഞ്ചേശ്വർ പൊയ്യത്തബയിൽ മണവാട്ടിബീവി വിമൻസ് കോളേജ്
ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ടുള്ള ഉണ്ണിത്താന്റെ ഫേസ്ബുക് പോസ്റ്റിനെ ട്രോളി സോഷ്യൽ മീഡിയ. വനിത വിമൻസ് കോളേജിന്റെ ഉദ്ഘാടനത്തിന് വേദിയിലോ ഇരിപ്പിടങ്ങളിലോ വനിതകൾ ഇല്ലെന്നതാണ് ട്രോളുകൾക്ക് വഴി വച്ചത്.

Also Read:സ്‌കൂൾ യൂണിഫോമിലും തുല്യത: ആണിനും പെണ്ണിനും ഒരേ യൂണിഫോം, നടപ്പിലാക്കി കേരളത്തിലെ ഒരു സ്‌കൂൾ

വനിതാ കോളേജിന്റെ ഉദ്ഘാടനത്തിന് വനിതകൾ വേണ്ടേ എന്നുള്ളതാണ് സോഷ്യൽ മീഡിയയുടെ സംശയം. അഡ്മിന് അടുത്ത ശാസന വരുന്നുണ്ട് ഇക്കാ എന്നാണ് പോസ്റ്റിൽ ഹരീഷ് വാസുദേവൻ കമന്റ് ചെയ്തിരിക്കുന്നത്. ഉണ്ണിത്താനെ പേടിച്ചാണോ ഒറ്റ വനിത പോലും വരാത്തത് പാവത്താനാണെന്നും, ഇതിൽ വനിതകളെ കാണിക്കുന്നവർക്ക്
1 ഗ്രാം തങ്കത്തിൽ പൊതിഞ്ഞ ഗോൾഡ് കോയിൻ സമ്മാനമെന്നുമൊക്കെ പോസ്റ്റിന് കണക്കിന് ട്രോളുകൾ കിട്ടുന്നുണ്ട്.

അതേസമയം, വിമർശനങ്ങൾ വന്നതോടെ പോസ്റ്റിലുണ്ടായിരുന്ന രണ്ടു ഫോട്ടോ ഡിലീറ്റ് ചെയ്തിരിക്കുകയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. സദസ്സിൽ ഇരിക്കുന്നവർ ആൺകുട്ടികൾ മാത്രമാണെന്ന് കാണിക്കുന്ന ചിത്രങ്ങളാണ് ഡിലീറ്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button