Latest NewsNewsIndia

മദ്യശാലകള്‍ക്ക് അനുമതി നല്‍കരുത്: പിന്മാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ച് വി എം സുധീരന്‍

മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറക്കാനെന്ന പേരിൽ പുതിയ 175 മദ്യഷാപ്പുകള്‍ക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കത്തിൽ പറയുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ 175 മദ്യശാലകള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ച് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറക്കാനെന്ന പേരിൽ പുതിയ 175 മദ്യഷാപ്പുകള്‍ക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കത്തിൽ പറയുന്നു. കേരളത്തെ സമ്പൂര്‍ണ്ണ സാമൂഹിക അരാജക സംസ്ഥാനമായി മാറ്റിയെടുക്കാനുള്ള ഈ സമൂഹദ്രേഹ നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും വി എം സുധീരന്‍ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം :

പ്രിയപ്പെട്ട മുഖ്യമന്ത്രി,

മദ്യശാലകള്‍ക്കുമുന്നിലെ തിരക്കു കുറക്കാനെന്ന മറയില്‍ പുതിയ 175 മദ്യഷാപ്പുകള്‍ക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമാണ്. കേരളത്തെ സമ്പൂര്‍ണ്ണ സാമൂഹിക അരാജക സംസ്ഥാനമായി മാറ്റിയെടുക്കാനുള്ള ഈ സമൂഹദ്രേഹ നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.സംസ്ഥാനത്തെയും ജനങ്ങളെയും ബാധിക്കുന്ന അതിപ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിനെക്കാളും സര്‍ക്കാരിന്റെ ഏറ്റവും മുന്തിയ മുന്‍ഗണന മദ്യം-മയക്കുമരുന്ന് വ്യാപനത്തിലാണെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് പുതിയ മുടന്തന്‍ വാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് മദ്യവ്യാപനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നത്.

Read Also  :  ആളുകൾ കളിയാക്കാൻ തുടങ്ങി, ഇന്നയാളുടെ മോനാണ്, നിന്നെക്കൊണ്ടൊന്നും പറ്റില്ലെടാ എന്ന് പറഞ്ഞ് ചീത്ത വിളിച്ചു: ദുൽഖർ

ഈ നടപടികളെല്ലാം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 47ന്റെ അന്തസത്തയ്ക്ക് നിരക്കാത്തതാണ്. മദ്യക്കച്ചവടവും മദ്യഉപയോഗവും മൗലീകാവകാശമല്ലെന്നും മദ്യം അവശ്യവസ്തുവല്ലെന്നുമുള്ള സുപ്രീംകോടതി വിധിക്ക് വിരുദ്ധവുമാണ്. തന്നെയുമല്ല മദ്യലഭ്യതയും പ്രാപ്യതയും കുറച്ചുകൊണ്ടു വരികയെന്നതാണ് മദ്യവിപത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ അനിവാര്യമായിട്ടുള്ളതെന്ന ലോകാരോഗ്യ സംഘടനയുടെ അടിസ്ഥാന നിര്‍ദ്ദേശങ്ങളെ വെല്ലുവിളിക്കുന്നതുമാണ്.ഇടതുപക്ഷ ജനാധിപത്യമുന്നണി 2016-ലും 2021-ലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെ തകിടം മറിക്കുന്നതുമാണത്.

Read Also  :   പൊതുമരാമത്ത് വകുപ്പില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്ന് മന്ത്രി മുഹമ്മദ് റിയാസ്

മദ്യം കേരളത്തില്‍ ഗുരുതരമായ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ടെന്നും മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയ അതേ ഇടതുമുന്നണി സര്‍ക്കാരാണ് ഈ നഗ്നമായ ജനവഞ്ചന നടത്തുന്നതെന്നത് തകച്ചും വിചിത്രമാണ്.മദ്യം ഒരു അവശ്യവസ്തുവല്ലെന്നത് കഴിഞ്ഞ ‘ലോക്ക്ഡൗണ്‍’ കാലത്ത് തെളിയിക്കപ്പെട്ടതാണ്. അക്കാലത്ത് മദ്യശാലകള്‍ സമ്പൂര്‍ണ്ണമായി അടച്ചുപൂട്ടിയതിന്റെ ഫലമായി സംസ്ഥാനത്തുണ്ടായ ഗുണപരമായ മാറ്റം ആര്‍ക്കും നിഷേധിക്കാനാകില്ല.

Read Also  :   ആണായാൽ കരയല്ലേ, പെണ്ണായാൽ കുനിയല്ലേ: സോഷ്യൽ മീഡിയയിൽ വൈറലായി യുവാവിന്റെ പാട്ട്

മദ്യഉപയോഗം ഇല്ലാതായതിനെത്തുടര്‍ന്ന് അതില്‍പ്പെട്ടിരുന്നവരുടെ കുടുംബങ്ങള്‍ക്കുണ്ടായ സാമ്പത്തിക നേട്ടം ശ്രദ്ധേയമായിരുന്നു. ആധികാരിക പഠനങ്ങള്‍തന്നെ ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പംതന്നെ അക്കാലത്ത് കുറ്റകൃത്യങ്ങളില്‍വന്ന ഗണ്യമായ കുറവ് പൊലീസിന്റെ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് കേരളത്തിലെ സാമൂഹിക ജീവിതം വന്‍ദുരന്തത്തിലേയ്ക്ക് തള്ളിവിടുന്നതിനിടവരുത്തുന്ന മദ്യവ്യാപന നടപടികളില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറണം. ഒരു കാരണവശാലും പുതിയ 175 മദ്യശാലകള്‍ക്ക് അനുമതി നല്‍കരുതെന്നാണ് എന്റെ അഭ്യര്‍ത്ഥന.
സ്‌നേഹപൂര്‍വ്വം
വി.എം.സുധീരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button