ThiruvananthapuramKeralaLatest NewsNews

ഇന്ധന നികുതി കുറയ്ക്കണമെന്നാവശ്യപെട്ട് നിയമസഭയിൽ സൈക്കിളിലെത്തി പ്രതിപക്ഷം

തിരുവനന്തപുരം: ഇന്ധനികുതി കുറക്കണമെന്ന്​ ആവശ്യപ്പെട്ട്​ യു.ഡി.എഫിന്റെ വേറിട്ട പ്രതിഷേധം. പ്രതിപക്ഷ നേതാവ്​ വി.ഡി.സതീശന്‍റെ നേതൃത്വത്തിൽ എം.എൽ.എ ഹോസ്റ്റലിൽ നിന്നും യു.ഡി.എഫ് എം.എൽ.എമാർ​ സൈക്കിൾ ചവിട്ടിയാണ്​ നിയമസഭയിലെത്തിയത്​.

Also Read : മഅ്ദനിയെ മറ്റൊരു സ്റ്റാന്‍ സ്വാമിയാക്കരുത്: പാപക്കറയില്‍നിന്ന് ഭരണകൂടത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ജി ആര്‍ അനില്‍

സംസ്ഥാന സർക്കാർ ജനദ്രോഹ നടപടികളാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.നികുതി കുറക്കാത്ത സംസ്ഥാന സർക്കാറി​ന്റെയും നാമമാത്രമായ കുറവ്​ വരുത്തിയ കേന്ദ്രസർക്കാറി​ന്റെയും സമീപനത്തിനെതിരെയാണ്​ യു.ഡി.എഫ്​ പ്രതിഷേധമെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി.സതീശൻ പറഞ്ഞു.

പഞ്ചാബ്​ കുറച്ചപ്പോൾ അവിടെ തെരഞ്ഞെടുപ്പ്​ വരുന്നതിനാലാണ്​ ഇളവ്​ നൽകിയതെന്ന്​ പറഞ്ഞു. നേരത്തെ കേന്ദ്രസർക്കാർ കുറച്ചാൽ ഇളവ്​ നൽകാമെന്നായിരുന്നു മുൻ ധനമന്ത്രി തോമസ്​ ഐസക്​ പറഞ്ഞിരുന്നതെന്നും സതീശൻ ഓർമിപ്പിച്ചു. കേന്ദ്രസർക്കാർ നികുതി ഇനിയും കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button