ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നവംബർ 12 ന് വാരണാസി സന്ദർശിക്കുമെന്ന് റിപ്പോർട്ട്. അഖില ഭാരതീയ രാജ് ഭാഷാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി സന്ദർശിക്കുമെന്നാണ് ബിജെപി വൃന്തങ്ങൾ അറിയിച്ചത്.
Also Read : സർക്കാരിന് ശബരിമലയോട് അവഗണന: പരമ്പരാഗത ആചാരങ്ങൾ മുടക്കുന്നുവെന്ന് പന്തളം കൊട്ടാരം
ബിജെപിയുടെ പുതിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും അജണ്ടയും ചർച്ചയിൽ വിഷയമാകും. ഇത്തവണയും ഭരണം ഉറപ്പാക്കാൻ പുതിയ പദ്ധതികൾ സഹായിക്കുമെന്നും ഇതിനായുളള പല ചർച്ചകളും ബി ജെ പി നടത്തി വരികയാണെന്നും പാർട്ടി വക്താക്കൾ പറഞ്ഞു. ആഭ്യന്തര മന്ത്രി ഈ മാസം വാരണാസിയിൽ രണ്ട് സന്ദർശനങ്ങൾ നടത്തും. ഒന്ന് നവംബർ 12 മുതൽ 13 വരെയും മറ്റൊന്ന് നവംബർ 19 മുതൽ 21 വരെയുമാണെന്ന് സന്ദർശന ദിവസങ്ങൾ.
Post Your Comments