Latest NewsNewsBahrainInternationalGulf

വാക്‌സിൻ സ്വീകരിക്കാതെ ബഹ്‌റൈനിലെത്തുന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റെയ്ൻ ഒഴിവാക്കി: ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ

മനാമ: കോവിഡ് വാക്സിൻ സ്വീകരിക്കാതെ രാജ്യത്തെത്തുന്നവർക്കുള്ള നിർബന്ധിത ഹോട്ടൽ ക്വാറന്റെയ്ൻ ഒഴിവാക്കി ബഹ്‌റൈൻ. ഞായറാഴ്ച്ച മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. സിവിൽ ഏവിയേഷൻ അഫയേഴ്സാണ് ഇക്കാര്യം അറിയിച്ചത്. റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക ഒഴിവാക്കാനും ബഹ്‌റൈൻ തീരുമാനിച്ചു. വാക്‌സിനെടുക്കാതെ ബഹ്‌റൈനിലെത്തുന്ന യാത്രക്കാർ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ ലൈസൻസുള്ള നിർദ്ദിഷ്ട ക്വാറന്റെയ്ൻ കേന്ദ്രങ്ങൾക്ക് പകരം ഇനിമുതൽ സ്വന്തം താമസസ്ഥലത്ത് 10 ദിവസം ക്വാറന്റീനിൽ കഴിഞ്ഞാൽ മതി.

Read Also: താലിബാനെ ഒറ്റപ്പെടുത്തരുത്, അവരെ സഹായിക്കണം : വിദേശരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍

അതേസമയം ബഹ്റൈനിലെ പുതുക്കിയ യാത്രാ മാർഗനിർദ്ദേശങ്ങൾ പ്രകാരം അംഗീകൃത കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് രാജ്യത്ത് പ്രവേശിക്കുമ്പോൾ ക്വാറന്റെയ്ൻ ആവശ്യമില്ല. ഇതനുസരിച്ച് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് 10 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ ഒഴിവാക്കിയിട്ടുണ്ട്.

Read Also: പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാൻ ഇസ്ലാമിനെക്കുറിച്ചു പറഞ്ഞ് ഖുറാൻ തന്നു, ഇപ്പോൾ എന്നും ഖുറാൻ വായിക്കുന്നു: ഹെയ്ഡൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button