Latest NewsNewsBahrainInternationalGulf

വിദേശത്ത് നിന്നെത്തുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ബഹ്‌റൈൻ: നവംബർ 14 മുതൽ തീരുമാനം പ്രാബല്യത്തിൽ

ബഹ്റൈൻ: വിദേശത്ത് നിന്നെത്തുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ബഹ്റൈൻ. നവംബർ 14 മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ബഹ്റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്സ് അറിയിച്ചു. ബഹ്റൈനിലെ കോവിഡ് പ്രതിരോധ നടപടികൾക്ക് നേതൃത്വം നൽകുന്ന നാഷണൽ മെഡിക്കൽ ടാസ്‌ക്ഫോഴ്സിന്റെ നിർദ്ദേശങ്ങൾക്ക് ഗവണ്മെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദേശത്ത് നിന്നെത്തുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത്.

Read Also: മലപ്പുറത്ത് വ്യാജ ഹാൻസ് നിർമ്മാണ ഫാക്ടറി: സ്ഥാപനത്തിന്റെ ഉടമയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു

നവംബർ 14 മുതൽ കോവിഡ് യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയിരുന്ന റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക ഒഴിവാക്കും. കോവിഡ് വാക്‌സിൻ സ്വീകരിക്കാതെ ബഹ്റൈനിലെത്തുന്ന മുഴുവൻ യാത്രികർക്കും തങ്ങളുടെ താമസയിടങ്ങളിൽ ക്വാറന്റെയ്‌നിൽ തുടരുന്നതിന് അനുമതി നൽകുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ ഇവരെ പ്രത്യേക ക്വാറന്റീൻ കേന്ദ്രങ്ങളിലാണ് പാർപ്പിച്ചിരുന്നത്. നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള മറ്റു കോവിഡ് സുരക്ഷാ നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. https://healthalert.gov.bh/ എന്ന വിലാസത്തിൽ ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാക്കിയിട്ടുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ ലഭിക്കുന്നതാണ്.

Read Also: എംബിബിഎസ് പഠിച്ചയാള്‍ എംബിബിഎസ് ചികിത്സ മാത്രമേ നല്‍കാന്‍ പാടുള്ളൂ: പരാമർശം നാക്കുപിഴയെന്ന വിശദീകരണവുമായി ഷംസീർ

shortlink

Related Articles

Post Your Comments

Related Articles


Back to top button