News

നിയമം അനുസരിക്കുന്നവർക്ക് സമ്മാനം കൂപ്പണുമായി മോട്ടോര്‍വാഹന വകുപ്പ്

തിരുവനന്തപുരം : നിയമം അനുസരിച്ച് വാഹനമോടിക്കുന്നവർക്ക് സമ്മാനം കൂപ്പണുമായി മോട്ടോര്‍വാഹന വകുപ്പ്. മോട്ടോർവാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗമാണ് സുരക്ഷിതയാത്രയെ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യത്യസ്തമായ പദ്ധതിയുമായി റോഡിലിറങ്ങിയത്.

Also Read : സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മകള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഭാര്യയെ കൊലപ്പെടുത്തി: കൊലപാതകത്തിന് പിന്നിൽ…

ഗതാഗതനിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ പിഴയീടാക്കുന്ന വകുപ്പിന്റെ വേറിട്ട മുഖമാണ് യാത്രക്കാർ കണ്ടത്. എല്ലാ നിയമങ്ങളും അനുസരിച്ച് വണ്ടിയോടിക്കുന്നവരെ കണ്ടുപിടിച്ച് മുന്നൂറ് രൂപയുടെ സൗജന്യ കൂപ്പണുകൾ നൽകി. കിഴക്കേത്തലയിലെ ഹൈവേയിലായിരുന്നു പരിശോധന.അടുത്ത ദിവസങ്ങളിൽത്തന്നെ ജില്ലയിലെ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.ഓട്ടോറിക്ഷാത്തൊഴിലാളികൾക്ക് കൂടുതൽ പരിഗണന നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button