ThiruvananthapuramKeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് കനത്ത മഴ തുടരും : പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ ശക്തി പ്രാപിച്ചേക്കാവുന്ന സാഹചര്യത്തിൽ
പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, കണ്ണൂർ, കാസർകോട്,പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read  : ഓ​പ​റേ​ഷ​ൻ സ​ത്യ ഉ​ജാ​ല : മൂന്ന്​ ലക്ഷത്തോളം രൂപയും മദ്യക്കുപ്പികളും പിടിച്ചു

മത്സ്യത്തൊഴിലാളികൾക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകി. മലയോര മേഖലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അടുത്ത ദിവസത്തോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപംകൊണ്ടേക്കും. തുടർന്നുള്ള 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാനും സാദ്ധ്യതയുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button