Latest NewsNewsInternationalKuwaitGulf

സ്വകാര്യ അശ്ലീല വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച സീരിയൽ നടിയും കാമുകനും പോലീസ് പിടിയിൽ

കുവൈത്ത്: സ്വകാര്യ അശ്ലീല വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച നടിയും കാമുകനും അറസ്റ്റിൽ. സീരിയല്‍ താരവും സോഷ്യല്‍ മീഡിയാ സെലിബ്രിറ്റിയുമായ ബിബി ബുശെഹ്‍രിയെയും കാമുകനെയുമാണ് കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

സ്വകാര്യ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഇവർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ കടുത്ത വിമര്‍ശനങ്ങളാണ് ഉയർന്നത്. ഇരുവര്‍ക്കുമെതിരെ അധികൃതര്‍ നടപടിയെടുക്കണമെന്ന് നിരവധിപ്പേര്‍ ആവശ്യപ്പെട്ടു. ഇതോടെ സംഭവത്തിൽ ഇടപെട്ട കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ ഇരുവരെയും അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് അധികൃതര് അറിയിച്ചു.

വനിതാ എസ്ഐയുടെ പരിശ്രമം വിഫലമായി: തോളിലേറ്റി ആശുപത്രിയിലെത്തിച്ച 25കാരന്‍ മരണത്തിന് കീഴടങ്ങി

സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല വീഡോയകള്‍ പുറത്തുവിട്ടതിന് നേരത്തെയും വിമര്‍ശനങ്ങളേറ്റുവാങ്ങിയിട്ടുള്ള നടിയാണ് ബിബി ബുശെഹ്‍രി. അശ്ലീല വീഡിയോകളുടെ പേരില്‍ കുവൈത്തില്‍ നേരത്തെയും സെലിബ്രിറ്റികള്‍ നടപടികള്‍ നേരിട്ടിട്ടുണ്ട്. ഫാഷന്‍ താരം സാറ അല്‍ ഖന്തരിയും ഭര്‍ത്താവ് അഹ്‍മദ് അല്‍ എന്‍സിയും അശ്ലീല വീഡിയോ പുറത്തുവിട്ടതിന് അറസ്റ്റിലാരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button