KeralaCinemaMollywoodLatest NewsNewsEntertainment

ഞാനും ദുൽഖറും ഒന്നിച്ചാൽ മലയാളത്തിലെ ആദ്യത്തെ യഥാർത്ഥ 200 കോടി പിറക്കും: ഒമർ ലുലു

ദുൽഖർ സൽമാൻ നായകനായ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ‘കുറുപ്പ്’ മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. സിനിമയുടെ ഫാന്‍സ് ഷോയ്ക്കായി തിയേറ്ററുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. ഇപ്പോഴിതാ, ദുൽഖറിനെ കുറിച്ച് സംവിധായകൻ ഒമർ ലുലു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ആരാധകരോട് സംവദിക്കുകയായിരുന്നു സംവിധായകൻ.

‘നിങ്ങൾ എന്തുകൊണ്ടാണ് പുതുമുഖങ്ങളെ വച്ച് മാത്രം പടം എടുക്കുന്നത്? ദുൽഖർ സൽമാനെ വച്ച് നിങ്ങൾക്ക് പടം ചെയ്തൂടെ. നല്ല സംവിധാന ശൈലി ആണ് താങ്കളുടെ’ എന്നൊരാൾ ഒമർ ലുലുവിന്റെ ഫേസ്‌ബുക്കിൽ കമന്റ് ചെയ്‌തു. ‘നിങ്ങളും ദുൽഖറും ഒന്നിക്കുമോ ഭായ്’ എന്ന് ചോദിച്ച ആരാധകന് സംവിധായകൻ നൽകിയ മറുപടിയാണ് വൈറലാകുന്നത്. ‘ഒന്നിച്ചാൽ മലയാളത്തിലെ ആദ്യത്തെ യഥാർത്ഥ 200 കോടി പിറക്കും’ എന്നായിരുന്നു ഒമർ ലുലു നൽകിയ മറുപടി.

Also Read:മ​ത​പ​രി​വ​ര്‍​ത്ത​ന വി​രു​ദ്ധ നി​യ​മം ഉ​ട​ന്‍ ന​ട​പ്പാ​ക്കും: മുന്നൊരുക്കങ്ങളുമായി കർണാടക

ആദ്യത്തെ 200 കോടി പിറക്കുമെന്ന് മലയാള സിനിമയിലെ ഒരു സംവിധായകൻ തന്നെ പറഞ്ഞതോടെ സിനിമാപ്രേമികൾ രണ്ട് ചേരികളിലായി. അപ്പോൾ യഥാർത്ഥമായി ഒരു സിനിമക്കും ഇരുന്നൂറ്‌ കോടി കിട്ടിയിട്ടില്ലല്ലേ ഇക്കാ, അത് കൊള്ളാം എന്നാണു ഇപ്പോൾ ഉയരുന്ന ചോദ്യം. ഇത്തരം സംശയകരമായ ചോദ്യം ചോദിക്കുന്നവരോട് ‘ലോജിക്കലി തിങ്ക് ബ്രദർ ജസ്റ്റ് കംമ്പയർ വിത്ത് ബോളിവുഡ് ഓഡിയൻസ് ഇൻ നംമ്പർ & കാൽക്കിലേറ്റ്’ എന്നാണ് ഒമർ ലുലു നൽകുന്ന മറുപടി.

അതേസമയം, കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം മലയാളത്തില്‍ ആദ്യമായി റിലീസ് ചെയ്യുന്ന ബിഗ്ബഡ്ജറ്റ് ചിത്രം എന്ന പ്രത്യേകതയും, താരപുത്രന്റെ ഏറ്റവും ചിലവേറിയ സിനിമയെന്ന പ്രത്യേകതയും കുറുപ്പിനുണ്ട്. തിയേറ്ററുകളുടെ പ്രതാപം കുറുപ്പിലൂടെ തിരിച്ചു പിടിക്കാമെന്നാണ് അണിയറ പ്രവർത്തകരും മറ്റ് സിനിമാപ്രേമികളും കരുതുന്നത്. ഇപ്പോള്‍ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ക്കും, സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമയിലെ അഭിനേതാക്കളും മറ്റു പ്രവര്‍ത്തകരും സിനിമയെ ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്തി. അവസാനം തങ്ങളുടെ കുഞ്ഞിനെ പിന്തുണച്ച ഓരോ പ്രേക്ഷകനും നന്ദിയെന്ന് ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button