ThiruvananthapuramKeralaLatest NewsNews

മഴ : അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരാകണമെന്ന് പോലീസ് മേധാവി അനിൽ കാന്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ എല്ലാ പൊലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി. എല്ലായിപ്പോഴും സജ്ജമായിരിക്കാനാണ് നിർദേശം.

Also Read : മസ്ജിദിൽ താമസിക്കാനും ഇമാമിനൊപ്പം പ്രാർത്ഥിക്കാനും അനുവദിച്ചില്ല : ഇമാമിന്റെ കൈ വെട്ടി മാറ്റി യുവാവ്

രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ബോട്ടുകള്‍, ലൈഫ് ജാക്കറ്റ്, മണ്ണ് മാറ്റാനും മരം മുറിക്കാനുള്ള ഉപകരണങ്ങള്‍, വെളിച്ച സംവിധാനം എന്നിവയും കരുതും.
താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷയ്ക്ക് പ്രത്യേകം പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യത്തിന് ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ മറ്റ് ഉപകരണങ്ങളും ശേഖരിക്കാന്‍ എല്ലാ കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button