AlappuzhaKeralaNattuvarthaLatest NewsNews

8:30 വരെ മദ്രസയുണ്ട്, അതുകൊണ്ട് മറ്റ് ഓൺലൈൻ ക്ലാസുകൾ എടുക്കരുത്: സമസ്തയ്ക്ക് വേണ്ടി നിയമം മാറ്റി, വിമർശനം ശക്തം

ആലപ്പുഴ: മദ്രസ പഠനത്തിന് വേണ്ടി വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ രാവിലെ ഒഴിവാക്കണമെന്ന ആലപ്പുഴ ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നു. രാവിലെ 8.30 വരെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പെടെ നടത്തരുതെന്നും, ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം എല്ലാ പ്രഥമാധ്യാപകര്‍ക്കും നല്‍കണമെന്നും ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കിയ ഉത്തരവാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്.

Also Read:ക​ണ്ണൂ​രില്‍ വി​മാ​ന​മി​റങ്ങിയ പ്രവാസിയെ ഒരുമാസമായി കാണാനില്ല: ഒടുവിൽ പൊലീസ് അന്വേഷണത്തിൽ സി സി ടി വി ചതിച്ചു

സമസ്തയുടെ നിർദ്ദേശങ്ങൾ അടങ്ങിയ കത്ത് അനുസരിച്ചാണ് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നതാണ് വിമർശനങ്ങൾ ശക്തമാകാൻ കാരണം. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ നിന്നാണ് ഈ നിര്‍ദ്ദേശം അധ്യാപകരിലേക്ക് എത്തിയിരിക്കുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്.

അതേസമയം, മുടങ്ങിപ്പോയ ക്ലാസുകളിൽ നിന്നും മറ്റും കേരളത്തിലെ വിദ്യാഭ്യാസ രംഗം തിരിച്ചു കയറുമ്പോഴാണ് ഇത്തരത്തിലുള്ള അനാവശ്യമായ നടപടികൾ അധികാരികൾ തന്നെ സ്വീകരിക്കുന്നത്, ഇത് തിരുത്തപ്പെടേണ്ടതാണെന്ന് സാമൂഹ്യമാധ്യമങ്ങൾ വിഷയത്തിൽ പ്രതികരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button