AsiaLatest NewsNewsInternational

യുദ്ധവിമാനം പറത്താൻ ആളില്ല: മുൻ വ്യോമസേനാ വൈമാനികരെ അഫ്ഗാനിസ്ഥാനിലേക്ക് ക്ഷണിച്ച് താലിബാൻ

കാബൂൾ: മുൻ അഫ്ഗാൻ വ്യോമസേനാ പൈലറ്റുമാരെ രാജ്യത്തേക്ക് ക്ഷണിച്ച് താലിബാൻ. ഇവരെ ആരും ഒന്നും ചെയ്യില്ലെന്നും പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും താലിബാൻ അറിയിച്ചു. ഇവരുടെ സേവനം രാജ്യത്തിന് ആവശ്യമുണ്ടെന്നും താലിബാൻ പറഞ്ഞു. എന്നാൽ യുദ്ധവിമാനം പറത്താൻ കഴിവുള്ള ആളുകൾ തങ്ങൾക്കൊപ്പമില്ലാത്തത് കൊണ്ടാണ് താലിബാൻ പൈലറ്റുമാരെ തിരികെ വിളിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാൻ സുരക്ഷാ സേനാംഗങ്ങൾ അയൽ രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇപ്പോഴും രാജ്യത്ത് അവശേഷിക്കുന്ന സൈനികരെ താലിബാൻ പിന്തുടർന്ന് കൊലപ്പെടുത്തുന്നതായാണ് വിവരം.

അമേരിക്കയിൽ പരിശീലനം നേടിയ അഫ്ഗാൻ വൈമാനികരും മറ്റ് ഉദ്യോഗസ്ഥരും യു എ ഇയിൽ അഭയം തേടിയതായി വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് താലിബാൻ പുതിയ വാഗ്ദാനവുമായി രംഗത്തെത്തിയത് എന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button