Latest NewsKeralaNews

വിദ്യാഭ്യാസ രംഗത്തും കേരളം നമ്പര്‍ വണ്‍ ആയി മാറുമെന്ന് എ.വിജയരാഘവന്‍

തിരുവനന്തപുരം : വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ നമ്പര്‍ വണ്‍ സംസ്ഥാനമായി കേരളം മാറുമെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍.
പൊതു വിദ്യാഭ്യാസ രംഗം മികച്ചതായി മാറിയെന്നും മറ്റു വിദ്യാലയങ്ങള്‍ വിട്ട് കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്കെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നടപ്പാക്കിയ ബദല്‍ നയങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ടി.എയുടെ കുട്ടിക്കൊരു വീട് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

Read Also : അനധികൃത ആശുപത്രികൾക്കെതിരെ വാ‌ർത്ത നൽകിയ മാധ്യമപ്രവർത്തകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

വീടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീടുവച്ച് നല്‍കാന്‍ അധ്യാപക സംഘടനയായ കെ.എസ്.ടി.എ ആരംഭിച്ച പദ്ധതിയാണ് കുട്ടിക്കൊരു വീട്. പൊതു വിദ്യാഭ്യാസ രംഗം മികച്ചതായി മാറിയെന്നും. മറ്റു വിദ്യാലയങ്ങള്‍ വിട്ട് കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്കെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നടപ്പാക്കിയ ബദല്‍ നയങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് എ.വിജയരാഘവന്‍ പറഞ്ഞു.

14 ജില്ലകളിലായി കെ.എസ്.ടി.എ നിര്‍മ്മിച്ചു നല്‍കുന്ന 14 വീടുകളുടെ നിര്‍മാണമാണ് പൂര്‍ത്തിയായത്. ഏകദേശം 7 ലക്ഷം രൂപയാണ് ഒരു വീടിന്റെ ചിലവ്. പൂര്‍ണമായും അധ്യാപകരാണ് വീടിന്റെ നിര്‍മാണ ചിലവ് വഹിച്ചത്. 2018ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ആതിരയ്ക്ക് വീട് നല്‍കിയാണ് പദ്ധതിയുടെ ഉദ്ഘാടനം വിജയരാഘവന്‍ നിര്‍വ്വഹിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button