Latest NewsNewsIndia

മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക് : പരിക്കേറ്റിരിക്കുന്നത് ആന്തരികാവയവങ്ങള്‍ക്ക്

ഭോപ്പാല്‍: മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റു. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ (12) അഫ്സല്‍ ഖാന് ആണ് പരിക്കേറ്റത്. മദ്ധ്യപ്രദേശിലെ ചതര്‍പൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം കുട്ടിക്ക് റോഡറികില്‍ നിന്ന് ബാറ്ററി ലഭിച്ചിരുന്നു. ബാറ്ററി വൈദ്യുതി വയറില്‍ ഘടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

Read Also : ഈ നാടിന്റെ നട്ടെല്ല് പശുവും കാവിയും തന്നെയാണ്: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തെ സംഭാവനചെയ്തതും ഇവർ : സന്ദീപ്

പൊട്ടിത്തെറിച്ച ബാറ്ററി കുട്ടിയുടെ വയറ്റില്‍ തുളഞ്ഞു കയറി. അപകടത്തില്‍ അഫ്സലിന്റെ കരളിനും മറ്റ് ചില ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ജീവന്‍ നിലനിര്‍ത്താനായി പരാമവധി ശ്രമിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

മാലിന്യത്തില്‍ നിന്നാണ് കുര്‍റ ഗ്രമാവാസിയായ അഫ്സലിന് ബാറ്ററി ലഭിച്ചത്. ബാറ്ററി വയറുമായി ഘടിപ്പിച്ചയുടനെ പൊട്ടിത്തെറി നടന്നതായി കുട്ടിയുടെ മാതാവ് റുഖ്സാര്‍ പറയുന്നു. ഒരാഴ്ചയ്ക്കിടെ സമാനമായ രീതിയില്‍ രണ്ടാമത്തെ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button