News

കൊല്ലത്ത് നവവധു താലി വരന് തിരിച്ചു കൊടുത്ത സംഭവത്തിൽ വഴിത്തിരിവ്

കൊല്ലം: വിവാഹവേദിയിലുണ്ടായ തർക്കത്തെ തുടർന്ന് നവവധു താലി വരന് തന്നെ തിരിച്ച് നൽകിയ സംഭവത്തിൽ വഴിത്തിരിവ്. വരൻ മതം മാറിയത് അറിയാതെയാണ് വധുവിന്റെ ബന്ധുക്കൾ വിവാഹ വേദിയിലെത്തിയതെന്നാണ് പുതിയ വാർത്ത. കഴിഞ്ഞ ദിവസം കൊല്ലം കടയ്‌ക്കലിൽ ആൽത്തറമൂട് ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്.

ആൽത്തറമൂട് സ്വദേശിയായ പെൺകുട്ടിയും കിളിമാനൂർ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം വീട്ടുകാർ നേരത്തെ നിശ്ചയിച്ചുറപ്പിച്ച പ്രകാരമാണ് നടത്തിയത്. എന്നാൽ യുവാവ് പിന്നീട് ക്രിസ്തു മതം സ്വീകരിക്കുകയും ഇക്കാര്യം വധുവിന്റെ വീട്ടുകാരിൽ നിന്നും മറച്ചുവെയ്‌ക്കുകയുമായിരുന്നു. ഇതേത്തുടർന്നാണ് വിവാഹ വേദിയിലെത്തിയ വരൻ ഷൂസ് ഊരുന്നതിനും നിലവിളക്ക് കൊളുത്തുന്നതിനും വിസമ്മതിച്ചത്.

യുപിയിൽ യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിൽ, കോൺഗ്രസിന് വൻ തകർച്ച: എബിപി -സി വോട്ടര്‍ സര്‍വേ ഫലം

തുടർന്ന് വരന്റെ നിർബന്ധത്തിന് വഴങ്ങി യുവതിയുടെ വീട്ടുകാർ വേദിക്ക് പുറത്ത് വച്ച് വിവാഹം നടത്തുകയായിരുന്നു. വിവാഹത്തിന് ശേഷം പെൺകുട്ടിയുടെ ബന്ധുക്കളും വരനുമായി വീണ്ടും തർക്കമുണ്ടാകുകയും പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് പെൺകുട്ടി യുവാവിന് കെട്ടിയ താലി തിരിച്ച് നൽകി. സംഭവത്തിന് ശേഷം ബന്ധുവായ യുവാവ് അതേവേദിയിൽ വച്ച് തന്നെ പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നു.

എന്നാൽ വിവാഹവേദിയിൽ ഇത്തരം സംഭവങ്ങൾ നടക്കുമ്പോഴും വരൻ മതം മാറിയ വിവരം വധുവിന്റെ വീട്ടുകാർ അറിഞ്ഞിരുന്നില്ല. തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വരൻ ക്രിസ്ത്യൻ മതം സ്വീകരിച്ച വിവരം പുറത്തുവന്നത്. മതം മാറിയ വസ്തുത യുവാവിന്റെ കുടുംബം സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button