Latest NewsUAENewsInternationalGulf

എംഎ യൂസഫലിയ്ക്ക് ജന്മദിനം: ആശംസകൾ നേർന്ന് മോഹൻലാലും മമ്മൂട്ടിയും

ദുബായ്: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് ചലച്ചിത്ര താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും. ഫേസ്ബുക്കിലൂടെയാണ് താരങ്ങൾ യൂസഫലിയ്ക്ക് ജന്മദിനാശംസകൾ നേർന്നത്. താൻ കണ്ടതിൽവച്ച് ഏറ്റവും പ്രചോദനം നൽകുന്ന വ്യക്തികളിൽ ഒരാളും വിനയാന്വതനുമായ വ്യക്തിയുമാണ് യൂസഫലിയെന്ന് മോഹൻലാൽ വ്യക്തമാക്കി. ‘പിറന്നാൾ ആശംസകൾ യൂസഫലിക്കാ, എപ്പോഴും നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടേ, ദൈവം അനുഗ്രഹിക്കട്ടേയെന്ന്’ മോഹൻ ലാൽ ഫേസ്ബുക്കിൽ കുറിച്ചു. യൂസഫലിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.

Read Also: ബി​ജെ​പി പ്ര​വ​ർ​ത്ത​കന്റെ കൊലപാതകം: ബോ​ധ​പൂ​ർ​വം വ​ർ​ഗീ​യ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണെന്ന് വിഡി സ​തീ​ശ​ൻ

‘എക്കാലവും പ്രചോദനമായ എന്റെ സഹോദരൻ എം.എ. യൂസഫലിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസിക്കുന്നു. കൂടുതൽ ഉയരങ്ങളിലേക്ക് യാത്രചെയ്യാനും എല്ലാ വിധ ആരോഗ്യത്തോടെയും ആശീർവാദത്തോടെയും തുടർന്നു ജീവിക്കാനും കഴിയട്ടെയെന്ന്’ മമ്മൂട്ടി ആശംസിച്ചു. ഫെയ്‌സ്ബുക്കിൽ യൂസഫലിക്കൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് മമ്മൂട്ടിയും ആശംസകൾ നേർന്നത്.

ജന്മദിനാശംസകൾ നേർന്ന താരങ്ങൾക്ക് യൂസഫലിയും നന്ദി അറിയിച്ചു.

Read Also: പുതിയ ഐപിഎൽ ടീമുകൾ ഒരുങ്ങുന്നു: ഗാരി കേസ്റ്റണും നെഹ്രയും ലഖ്നൗ ടീമിന്റെ പരിശീലകരാകുമെന്ന് സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button