COVID 19Latest NewsInternational

രണ്ട് ഡോസ് വാക്‌സിനുകള്‍ക്ക് ശേഷം ബൂസ്റ്റര്‍ ഷോട്ട് ആവശ്യമില്ല, ഇതിന് പിന്നില്‍ വലിയ അഴിമതിയെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡിനെതിരെ രണ്ട് ഡോസ് വാക്സിനുകള്‍ എടുത്തതിനു ശേഷം ബൂസ്റ്റര്‍ ഷോട്ടുകളുമായി പല രാജ്യങ്ങളും മുന്നോട്ട് പോവുകയാണ്. എന്നാല്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ലോകാരോഗ്യ സംഘടന അദ്ധ്യക്ഷന്‍ ടെഡ്രോസ് അദാനോം ഗെബ്രിയെസൂസ്. ബൂസ്റ്റര്‍ ഷോട്ടുകള്‍ എന്ന് പറയുന്നത് വന്‍ അഴിമതിയാണെന്ന് ഗെബ്രിയെസൂസ് പറഞ്ഞു. പല ദരിദ്ര രാജ്യങ്ങളും ആദ്യ ഡോസ് വാക്സിനായി കാത്തിരിക്കുകയാണ്. ഈ അവസരത്തില്‍ ബൂസ്റ്റര്‍ ഷോട്ടുകളെ അത്തരത്തില്‍ തന്നെ വിശേഷിപ്പിക്കണം. ലോകത്ത് നിത്യേന ആദ്യ ഡോസ് വാക്സിനേക്കാളും ആറ് മടങ്ങ് അധികമാണ് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കുന്നതെന്നും ഗെബ്രിയെസൂസ് പറഞ്ഞു.

Read Also : വീട്ടിലെ ഭക്ഷണം വേണം: ആദ്യം ജയിലിലെ ഭക്ഷണം കഴിക്കൂവെന്ന് മുൻ മഹാരാഷ്ട്ര മന്ത്രി അനില്‍ ദേശ് മുഖിനോട് കോടതി

‘ദരിദ്ര രാജ്യങ്ങളിലുള്ളവര്‍ ആദ്യ ഡോസ് പോലും എടുക്കാനാകാതെ നില്‍ക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ ഇങ്ങനൊരു കാര്യം നടക്കുന്നത് അഴിമതി തന്നെയാണ്. ആരോഗ്യത്തോടെ ഇരിക്കുന്നവര്‍ക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കുന്നത് യുക്തിക്ക് നിരക്കുന്നതല്ല. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ തീരുമാനിക്കുന്നതും അത്തരമൊരു അബദ്ധമാണ്. ലോകത്ത് പലയിടത്തും ആരോഗ്യ പ്രവര്‍ത്തകരും പ്രായമായവരും പ്രതിരോധ ശേഷി കുറഞ്ഞവരും വാക്സിന്‍ ലഭിക്കാനായി ബാക്കിയുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഇതിന് എന്താണ് പ്രസക്തി. ലോകം ഇപ്പോഴും ആദ്യ ഡോസിനായി കാത്തിരിക്കുകയാണ്’ , ഗെബ്രിയെസൂസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button