MalappuramLatest NewsKeralaNattuvarthaNews

തെരുവുനായ്ക്കളുടെ വിളയാട്ടം : 50 കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ ജൂബിലി റോഡ് ചേനാടന്‍ അസൈനുവിന്റെ(50) വീട്ടുവളപ്പില്‍ ആണ് സംഭവം

പെരിന്തല്‍മണ്ണ : വീട്ടില്‍ വളര്‍ത്തിയിരുന്ന 50 കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ജൂബിലി റോഡ് പ്രദേശത്ത് ആണ് സംഭവം. ഇവയെ ഓടിക്കാനുളള ശ്രമത്തിനിടെ ഉടമസ്ഥനെയും നായ്ക്കൾ ആക്രമിക്കാന്‍ ശ്രമിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ ജൂബിലി റോഡ് ചേനാടന്‍ അസൈനുവിന്റെ(50) വീട്ടുവളപ്പില്‍ ആണ് സംഭവം. ജൈവകര്‍ഷകനായ അസൈനു പ്രത്യേകം കൂടൊരുക്കിയാണ് കോഴികളെ വളര്‍ത്തുന്നത്.

ഇരുമ്പുവല കൊണ്ട് ചുറ്റും മറച്ചിരുന്ന കൂട്ടിനകത്താണ് കരിങ്കോഴി, ഫൈറ്റര്‍ കോഴി, പുള്ളിക്കോഴി തുടങ്ങിയ വിലകൂടിയ ഇനങ്ങളില്‍പ്പെട്ടവയെ സ്വന്തം ആവശ്യത്തിനായി അസൈനു വളര്‍ത്തിയിരുന്നത്.

Read Also : പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പുലര്‍ച്ചെ ശബ്ദം കേട്ടെത്തിയപ്പോള്‍ കൂട്ടിനുള്ളില്‍ ആറോളം നായകള്‍ കോഴികളെ കടിച്ചുകീറുകയായിരുന്നു. കൂടിന്റെ വാതില്‍ തുറന്ന് അകത്തു കയറിയ അസൈനു നായ്ക്കളെ ഓടിച്ചതോടെയാണ് ഇവ പിന്മാറിയത്. ഒരെണ്ണം അസൈനുവിനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും കൈയിലുണ്ടായിരുന്ന മരക്കഷണം വീശി ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button