Latest NewsNewsIndia

യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി : യുവാവ് അറസ്റ്റില്‍

മുംബൈ: കൊലപാതകക്കേസില്‍ അറസ്റ്റിലായ യുവാവ് ജയില്‍ മോചിതനായ ഒരു മാസത്തിന് ശേഷം മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് 40 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലാണ് സംഭവം. പ്രതിയായ സാഗര്‍ യാദവ് 2016ല്‍ നവി മുംബൈയിലെ വാഷിയില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഒരു മാസം മുമ്പാണ് ഇയാള്‍ തലോജ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

ജയിലില്‍ നിന്ന് ഇറങ്ങിയതിനു ശേഷം യുവാവ് ശോഭ സോണി എന്ന യുവതിയെയാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. യുവതിയുടെ തലയില്‍ കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. കൊല്ലപ്പെട്ട ശോഭയുടെ കൈകളും കാലുകളും ബെല്‍റ്റുകൊണ്ട് ബന്ധിച്ച നിലയിലാണ്. കൊലപാതകത്തിന്റെ കാരണം അജ്ഞാതമാണെന്ന് പൊലീസ് പറഞ്ഞു.

ശോഭ സോണിയും ഭര്‍ത്താവും തമ്മില്‍ അകല്‍ച്ചയിലായിരുന്നെന്നും കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ക്ക് ജോലി നഷ്ടമായെന്നും പോലീസ് പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button