KeralaLatest NewsNewsCrime

പത്താം ക്ലാസുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു: 37-കാരൻ അറസ്റ്റിൽ

ഒന്നരമാസം മുമ്പാണ് ഇരുവരും സോഷ്യൽമീഡിയയിലൂടെ പരിചയപ്പെടുന്നത്

കുന്നിക്കോട് : സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂര്‍ക്കോണം അരിയോട്ടുകോണം കോണത്തുവീട്ടില്‍ മനു (37) ആണ് അറസ്റ്റിലായത്.

ഒന്നരമാസം മുമ്പാണ് ഇരുവരും സോഷ്യൽമീഡിയയിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് വിവാഹവാഗ്ദാനം നൽകിതിരുവനന്തപുരത്തെ ഒരു ലോഡ്‌ജിലേക്ക് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. അതേസമയം, മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കുന്നിക്കോട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പോത്തന്‍കോട് നിന്നാണ് ഇരുവരെയും പിടികൂടിയത്.

Read Also  :  പാലക്കാട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ രക്തക്കറയുള്ള വടിവാളുകള്‍ കണ്ടെത്തി: സഞ്ജിത്തിനെ വെട്ടിയതെന്ന് സംശയം

പെണ്‍കുട്ടിയെ കൊല്ലം കരിക്കോട്ടുള്ള മഹിളാമന്ദിരത്തിലേക്കു മാറ്റി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.എച്ച്.ഒ. പി.ഐ.മുബാറക്ക്, എ.എസ്.ഐ. ജോയി, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഭിലാഷ്, ബാബുരാജ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ അംബികകുമാരി, മിനി എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.

shortlink

Related Articles

Post Your Comments


Back to top button