Latest NewsIndia

വീണ്ടും തുപ്പൽ വിവാദം: റൊട്ടി ഉണ്ടാക്കുന്നതിനിടെ മാവിൽ തുപ്പിയ പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു( വീഡിയോ)

'തന്തൂരി ഇടുന്നതിന് മുമ്പ് ഒരാൾ റൊട്ടിയിൽ തുപ്പുന്നത് കണ്ട ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി'

ഗാസിയാബാദ്: ഹോട്ടലിൽ തന്തൂരി റൊട്ടി പാകം ചെയ്യുന്നതിനിടെ മാവിൽ തുപ്പിയ മറ്റൊരു സംഭവം കൂടി വെളിച്ചത്ത്. ‘മുസ്‌ലിം ഹോട്ടൽ’ എന്ന പേരിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിലെ പാചകക്കാരിൽ ഒരാൾ തന്തൂരി റൊട്ടി ഉണ്ടാക്കുന്നതിനിടെ മാവിൽ തുപ്പുന്നത് കണ്ടതിനെ തുടർന്നുള്ള പരാതിയിൽ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. ബന്തല മേൽപ്പാലത്തിനടുത്തുള്ള ലോനിയിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. വീഡിയോ സഹിതമാണ് പരാതി ലഭിച്ചിരിക്കുന്നതെന്നു പോലീസ് പറയുന്നു.

വീഡിയോയിൽ, വെളുത്ത തൊപ്പി ധരിച്ച പാചകക്കാരൻ റൊട്ടി ഉണ്ടാക്കുമ്പോൾ തുപ്പുന്നത് കാണാം. വീഡിയോ പ്രചരിച്ചതോടെ ലോണി പോലീസ് സ്‌റ്റേഷനിൽ ഹിന്ദു രക്ഷാദൾ ഇത് സംബന്ധിച്ച് പരാതി നൽകുകയായിരുന്നു. വീഡിയോ പുറത്തു വിട്ടുകൊണ്ട് ലോനി പോലീസ് സ്റ്റേഷൻ പരിധിയിലെ സർക്കിൾ ഇൻസ്‌പെക്ടർ പറഞ്ഞത് ഇങ്ങനെ, ലോണി മേഖലയിലെ സർക്കിൾ ഓഫീസർ (സിഒ) രജനീഷ് ഉപാധ്യായിയുടെ വീഡിയോ പ്രസ്താവന ഗാസിയാബാദ് പോലീസ് ട്വിറ്ററിൽ പുറത്തുവിട്ടു.

സിഒ പറഞ്ഞു, ‘തന്തൂരി ഇടുന്നതിന് മുമ്പ് ഒരാൾ റൊട്ടിയിൽ തുപ്പുന്നത് കണ്ട ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അന്വേഷണത്തിൽ ലോനി പോലീസ് സ്റ്റേഷൻ പരിധിയിലെ ബത്‌ലാന മേൽപ്പാലത്തിന് സമീപം സ്ഥിതി ചെയ്യുന്ന മുസ്ലീം ഹോട്ടലിന്റെ വീഡിയോയാണെന്ന് കണ്ടെത്തി. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാവിയിൽ ആരുടെയും വികാരം വ്രണപ്പെടാതിരിക്കാൻ പോലീസ് നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കും.’

അതേസമയം അടുത്ത സമയങ്ങളിൽ ഇത്തരത്തിൽ ഭക്ഷണ പദാർത്ഥങ്ങളിൽ തുപ്പുന്ന വിഡിയോകൾ വൈറലായിരിക്കുകയാണ്. ഒരു മാസം മുമ്പ്, ഗാസിയാബാദിലെ ഒരു ധാബയിൽ ഒരാൾ റൊട്ടിയിൽ തുപ്പുന്ന സമാനമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കേസിൽ അറസ്റ്റിലായ പ്രതി തമീസുദ്ദീൻ എന്നയാളാണ്. സംഭവത്തിൽ ഹിന്ദു രക്ഷാ ദൾ പരാതി നൽകിയിരുന്നു. ഭാട്ടിയ മോഡിലെ പഞ്ചവടി അഹിംസ വാതിക മാർക്കറ്റിലെ ചിക്കൻ പോയിന്റിന്റെതായിരുന്നു വീഡിയോ. പാചകക്കാർ റൊട്ടിയിൽ തുപ്പുന്ന നിരവധി കേസുകൾ മാത്രമല്ല, ഭക്ഷണ സാധനങ്ങൾ പാക്ക് ചെയ്യുന്നതിനിടയിലും തുപ്പുന്ന സംഭവങ്ങൾ വെളിച്ചത്തുവന്നിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button