Latest NewsNewsInternationalGulfQatar

ഖത്തറിൽ പ്രാദേശിക പച്ചക്കറി വിൽപ്പന വർധിച്ചു: സഹായകമായത് ഈ പദ്ധതികൾ

ദോഹ: ഖത്തറിൽ പ്രാദേശിക പച്ചക്കറി വിൽപ്പനയിൽ വൻ വർധനവ്. നഗരസഭ മന്ത്രാലയത്തിന്റെ വിപണന പ്രോഗ്രാമുകളുടെ കീഴിൽ കഴിഞ്ഞ മാസം വിറ്റഴിച്ചത് 1,305 ടൺ പ്രാദേശിക പച്ചക്കറികളാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രീമിയം ഖത്തരി വെജിറ്റബിൾസ്, ഖത്തർ ഫാംസ് എന്നീ പദ്ധതികളുടെ കീഴിലാണ് ഇത്രയധികം പച്ചക്കറികൾ വിറ്റത്. പ്രീമിയം ഖത്തരി വെജിറ്റബിൾസിന് കീഴിൽ 609 ടൺ പച്ചക്കറികളും ഖത്തർ ഫാംസ് പ്രോഗ്രാമിന് കീഴിൽ 696 ടൺ പച്ചക്കറികളുമാണ് വിറ്റത്.

Read Also: ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ്:പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ആരോഗ്യ പദ്ധതിയെ കുറിച്ചറിയാം

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. പ്രാദേശിക കർഷകർക്ക് ഉയർന്ന ഗുണനിലവാരമുള്ള പച്ചക്കറികൾ ഇടനിലക്കാരില്ലാതെ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് പദ്ധതിയിലൂടെ നൽകാൻ കഴിയും. 2017 ൽ 16 പ്രാദേശിക ഫാമുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. ലുലു ഹൈപ്പർമാർക്കറ്റ്, കാരിഫോർ, ഫാമിലി ഫുഡ് സെന്റർ എന്നിവിടങ്ങളിൽ പച്ചക്കറി വിപണനം നടത്തുന്നുണ്ട്.

Read Also: അന്‍സി-അഞ്ജന മോഡലുകളുടെ മരണം, നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട് ചോദ്യം ചെയ്യലിന് ഹാജരായി

shortlink

Related Articles

Post Your Comments

Related Articles


Back to top button