Latest NewsKeralaNews

ബിരുദ വിദ്യാർത്ഥിയെ കൊണ്ട് കാല് പിടിപ്പിച്ചു: പ്രിൻസിപ്പലിനെതിരെ പരാതി

കാഞ്ഞങ്ങാട് : കാസര്‍കോട് സര്‍ക്കാര്‍ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയെ കൊണ്ട് പ്രിന്‍സിപ്പല്‍ കാലുപിടിപ്പിച്ചതായി പരാതി. പ്രിൻസിപ്പൽ ഡോ എം രമയ്‌ക്കെതിരെയാണ് പരാതിയുമായി വിദ്യാര്‍ത്ഥി രംഗത്തെത്തിയിരിക്കുന്നത്.

മൂന്ന് തവണയാണ് ബിരുദ വിദ്യാർത്ഥിയെ കൊണ്ട് നിർബന്ധിപ്പിച്ച് കാല് പിടിപ്പിച്ചത്. കോളേജിൽ നിന്ന് പുറത്താക്കാതിരിക്കാനാണ് കാല് പിടിപ്പിച്ചതെന്ന് വിദ്യാർത്ഥിയുടെ പരാതിയിൽ പറയുന്നു.

Read Also  :  ഹലാൽ എന്നാൽ വീണു ചത്തതോ അടിച്ചു കൊന്നതോ പാടില്ല എന്നേ ഉള്ളുവെന്ന് ന്യായം, ശർക്കര എങ്ങനെ അന്തരിച്ചു എന്ന് മറു ചോദ്യം

വിദ്യാർഥിക്കെതിരെ നിരവധി പരാതികൾ ഉണ്ടെന്നും വിദ്യാർത്ഥിയെ വഴക്കു പറയുകയും അപമാനിക്കുകയും ചെയ്തതിന് ശേഷം കോളേജിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാൽ പിടിക്കെണമെന്ന ഉപാധി വെച്ചെന്നാണ് പരാതി. ഇത് സംബന്ധിച്ച് വിദ്യാർത്ഥി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി കൈമാറി.
അതേസമയം ,വിദ്യാർത്ഥിനി സ്വമേധയാ കാൽ പിടിച്ചതാണെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ എം രമ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button