Latest NewsNewsBahrainInternationalGulf

മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതില്ല: ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് ബഹ്‌റൈൻ

മനാമ: മുൻകൂട്ടി ബുക്ക് ചെയ്യാതെ ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് ബഹ്‌റൈൻ. ബൂസ്റ്റർ ഡോസ് നേടുന്നതിന് അർഹതയുള്ളവർക്ക് ഇതിനായി നിശ്ചയിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്‌സിൻ സ്വീകരിക്കാമെന്നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വന്നത്.

Read Also: കോവിഡ്: ഒമാൻ ദേശീയ ദിനത്തിൽ പ്രത്യേക പരിപാടികൾക്കും ആഘോഷങ്ങൾക്കും വിലക്ക്

BeAware ആപ്പിലെ സ്റ്റാറ്റസിൽ യെല്ലോ ഷീൽഡ് ഉള്ള, കോവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർക്ക്, ബൂസ്റ്റർ ഡോസ് നേടുന്നതിന് മുൻകൂർ ബുക്കിംഗ് സ്ഥിരീകരണത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും, ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് ബൂസ്റ്റർ വാക്‌സിൻ സ്വീകരിക്കാമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബൂസ്റ്റർ ഡോസിനായി നിശ്ചയിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ രാവിലെ 07:30 മുതൽ വൈകീട്ട് 5:00 മണിവരെയാണ് ഈ സേവനങ്ങൾ ലഭ്യമാകുന്നത്.

ബൂസ്റ്റർ ഡോസ് സ്വീകരിക്കാനെത്തുന്നവർ തങ്ങളുടെ കൈവശം ആരോഗ്യ മന്ത്രാലയം നൽകിയിട്ടുള്ള വാക്‌സിനേഷൻ ബുക്ലെറ്റുകൾ (മഞ്ഞ നിറത്തിലുള്ള) കരുതേണ്ടതാണെന്നും അധികൃതർ നിർദ്ദേശിച്ചു. ഓരോ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും ലഭിക്കുന്ന കോവിഡ് വാക്‌സിൻ വ്യത്യസ്തമാണെന്നും, വ്യക്തികൾ ആദ്യ ഘട്ടത്തിൽ സ്വീകരിച്ചിട്ടുള്ള വാക്സിന് ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ബൂസ്റ്റർ ഡോസ് വാക്‌സിൻ ഏതാണോ, ആ വാക്‌സിൻ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടതാണെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Read Also: ഇതര മതസ്ഥനെ വിവാഹം കഴിച്ച മകളെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു: പിതാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments


Back to top button