News

മോഡലുകളുടെ അപകടമരണം: എല്ലാ പ്രതികൾക്കും ജാമ്യം

കൊച്ചി: മുൻ മിസ് കേരള അടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹോട്ടലുടമ റോയി ജോസഫ് വയലാട്ടിൽ ഉൾപ്പെടെ എല്ലാവർക്കും ജാമ്യം ലഭിച്ചു. എറണാകുളം ജില്ലവിട്ട് പോകരുതെന്നും പാസ്പോർട്ട് കോടതിയിൽ നൽകണമെന്നുമുള്ള ഉപാധിയിലാണ് ജാമ്യം അനുവദിച്ചത്. കൂടാതെ, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകുകയും വേണം.

Also Read : കറൻസി നോട്ടുകൾക്ക് കേടുപാടുകൾ വരുത്തുന്നവർക്ക് തടവ് ശിക്ഷ: മുന്നറിയിപ്പ് നൽകി സൗദി

റോയി ജോസഫ് വയലാട്ടിലിനെ കൂടാതെ ഹോട്ടൽ ജീവനക്കാരും ഐ.ടി വിദഗ്ധരുമായ കെ.കെ. അനിൽ, വിൽസൻ റെയ്‌നോൾഡ്, എം.ബി. മെൽവിൻ, ജി.എ. സിജുലാൽ, വിഷ്ണുകുമാർ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കേസിലെ നിർണായക തെളിവായ ഡി.ജെ പാർട്ടി നടന്ന ഹാളിലെ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് നശിപ്പിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button