Latest NewsNewsInternationalOmanGulf

ബൂസ്റ്റർ ഡോസ് ഇടവേള ആറു മാസമാക്കി കുറച്ച് ഒമാൻ

മസ്‌കത്ത്: രാജ്യത്ത് ബൂസ്റ്റർ ഡോസിന്റെ ഇടവേള കുറച്ച് ഒമാൻ. ബൂസ്റ്റർ ഡോസിന്റെ കാലാവധി ആറു മാസമാണ്. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് എട്ട് മാസത്തിന് ശേഷമാണ് ഒമാനിൽ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകിയിരുന്നത്.

Read Also: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ശരീരത്തോട് ചേർത്ത് കെട്ടി അമ്മ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു : കുഞ്ഞ് മരിച്ചു

പുതിയ തീരുമാന പ്രകാരം വാക്‌സിൻ കുത്തിവെയ്‌പ്പെടുത്ത് ആറു മാസം പൂർത്തിയായവർക്ക് വാക്‌സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. 65 വയസിന് മുകളിൽ പ്രായമുള്ളവർ. അമ്പത് വയസിന് മുകളിൽ പ്രായമുള്ള ആരോഗ്യ പ്രവർത്തകർ, മറ്റു മുൻനിര പ്രവർത്തകർ, പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ. ഗുരുതരമായ ശ്വാസകോശസംബന്ധമായ അസുഖങ്ങൾ, കിഡ്‌നി രോഗങ്ങൾ, കരൾ സംബന്ധമായ അസുഖങ്ങൾ, അമിതവണ്ണം മുതലായ ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കാണ് ഈ വിഭാഗത്തിൽ ബൂസ്റ്റർ ഡോസ് നൽകുന്നത്. ക്യാൻസർ ചികിത്സ തേടുന്നവർ, മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്തിട്ടുള്ളവർ, അവയവമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടുള്ളവർ, എച്ച്ഐവി ബാധിതർ, രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന മരുന്നുകൾ കഴിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങളിൽ പെടുന്ന 12 വയസിന് മുകളിൽ പ്രായമുള്ളവർക്ക്, രണ്ടാം ഡോസ് സ്വീകരിച്ച് 3 മാസത്തിന് ശേഷം ബൂസ്റ്റർ ഡോസിന് അർഹത നൽകുമെന്നും മന്ത്രാലയം അറിയിച്ചു.

Read Also: കേന്ദ്ര മന്ത്രി സമൃതി ഇറാനി സാഹിത്യകാരിയാകുന്നു : പുതിയ നോവൽ ഉടൻ പ്രകാശനം ചെയ്യും

shortlink

Related Articles

Post Your Comments

Related Articles


Back to top button